Advertisment

പ്രവാസികള്‍ക്ക് 'ക്വാട്ട' നിശ്ചയിക്കാനുള്ള നിര്‍ദ്ദേശത്തെ പിന്തുണയ്ക്കണമെന്ന് പാര്‍ലമെന്റ് സമിതിയോട് കുവൈറ്റ് എംപി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ഓരോ രാജ്യത്ത് നിന്നുമുള്ള പ്രവാസികള്‍ക്ക് 'ക്വാട്ട' സമ്പ്രദായം നിശ്ചയിക്കാനുള്ള തന്റെ നിര്‍ദ്ദേശത്തെ പിന്തുണയ്ക്കാന്‍ നാഷണല്‍ അസംബ്ലിയിലെ മാനവ വിഭവശേഷി വികസനസമിതിയോട് എംപി ബദര്‍ അല്‍ മുല്ല ആവശ്യപ്പെട്ടതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ നിര്‍ദ്ദേശത്തില്‍ സൂചിപ്പിച്ച ശതമാനത്തില്‍ ഭേദഗതി വരുത്തുന്നതിന്റെ തിരക്കിലാണ് സമിതിയെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. അല്‍ മുല്ലയും മറ്റു എംപിമാരും സമര്‍പ്പിച്ച നിര്‍ദ്ദേശം അവലോകനം ചെയ്യുമെന്ന് സര്‍ക്കാര്‍ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.

28 ലക്ഷത്തിലധികം പ്രവാസികളെ നാടു കടത്തുകയെന്നത് സാധ്യമല്ലെന്നും അതുകൊണ്ട് തന്നെ സര്‍ക്കാരിന്റെ പദ്ധതിക്ക് അനുസൃതമായി നിലവില്‍ നിശ്ചയിച്ചിരിക്കുന്ന ആനുപാതങ്ങള്‍ പുനക്രമീകരിച്ചേക്കാമെന്നും അധികൃതര്‍ സൂചിപ്പിച്ചു.

രാജ്യത്തെ ജനസംഖ്യയിലെ അസന്തുലിതാവസ്ഥ കൈകാര്യം ചെയ്യുന്നതിന് ഏല്‍പ്പിച്ച പൊതുസ്ഥാപനങ്ങളില്‍ നിന്ന് മാനവ വിഭവശേഷി സമിതിക്ക് ഇതുവരെ റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് സമിതിയുടെ അധ്യക്ഷനായ എംപി ഖലീല്‍ അല്‍ സലെ പറഞ്ഞു. സര്‍ക്കാരില്‍ നിന്ന് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment