Advertisment

പ്രശസ്ത ഗായകന്‍ എം എസ് നസീം അന്തരിച്ചു

New Update

തിരുവനന്തപുരം : പ്രശസ്ത ഗായകന്‍ എം എസ് നസീം അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് 16 വര്‍ഷമായി ചികില്‍സയിലായിരുന്നു.

Advertisment

publive-image

ഗാനമേളകളിലും ടെലിവിഷന്‍ പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു. ഭാര്യയെ ആവശ്യമുണ്ട്, അനന്തവൃത്താന്തം എന്നീ സിനിമകളില്‍ ഗാനം ആലപിച്ചിട്ടുണ്ട്. കെപിഎസിയുടെ അടക്കം നിരവധി നാടകങ്ങളിലും നസീം ഗാനമാലപിച്ചിട്ടുണ്ട്.

എ എം രാജയുടെ ഗാനം ഗാനമേള വേദികളില്‍ ആലപിച്ചിരുന്ന നസീം, ജൂനിയര്‍ എ എം രാജ എന്നു വിളിക്കപ്പെട്ടിരുന്നു.

ms nasem death
Advertisment