Advertisment

എംഎസ്എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എ.പി. അബ്ദുസമദ് രാജിവെച്ചു; ഗൗരിയമ്മ തന്റെ ഹീറോയെന്ന് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹലിയ-എംഎസ്എഫിൽ പൊട്ടിത്തെറി

New Update

publive-image

Advertisment

മലപ്പുറം: എംഎസ്എഫ് നേതാക്കള്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ട് ലീഗിനുള്ളിലുണ്ടായ വിവാദത്തില്‍ എംഎസ്എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എ.പി. അബ്ദുസമദ് രാജിവെച്ചു.

പാര്‍ട്ടിയുടെ സ്ത്രീ വിരുദ്ധ-ജനാധിപത്യ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറിക്ക് നല്‍കിയ രാജിക്കത്തില്‍ അബ്ദുസമദ് വ്യക്തമാക്കി. കൂടുതല്‍ നേതാക്കള്‍ രാജിസന്നദ്ധത അറിയിച്ചെന്നും സൂചനയുണ്ട്.

നേതൃത്വത്തിനെതിരെ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹലിയ പരോക്ഷമായി പ്രതികരിച്ചു. ഫേസ്ബുക്ക്‌ കുറിപ്പിലൂടെയാണു തെഹലിയയുടെ പ്രതികരണം.

ഇഎംഎസ് അല്ല, പാർട്ടിയിലെ പെണ്ണുങ്ങൾ തന്റെ ചൊൽപ്പടിക്ക് നിൽക്കണമെന്ന ഇഎംഎസിന്റെ ആൺ അഹന്തയ്ക്കെതിരെ പൊരുതിയ കെ.ആർ.ഗൗരി ആണെന്റെ ഹീറോ എന്നാണ് തെഹലിയ കുറിച്ചത്. തെഹലിയയെ വിമർശിച്ചും പിന്തുണച്ചും ഒട്ടേറെപ്പേർ രംഗത്തെത്തി.

msf
Advertisment