Advertisment

കൊറോണാ പ്രതിസന്ധിയെ അതിജീവിക്കുവാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച എമർജൻസി ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം പ്രകാരം കേരളത്തിലെ എംഎസ്എംഇ കൾക്ക് 2088 കോടി രൂപ അനുവദിച്ചു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: കൊറോണാ പ്രതിസന്ധിയെ അതിജീവിക്കുവാൻ നാമമാത്ര ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങൾക്കായി (എംഎസ്എംഇ ) കേന്ദ്രസർക്കാർ പ്രഖ്യാപിച്ച എമർജൻസി ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം പ്രകാരം കേരളത്തിൽ ഇതുവരെ അനുവദിച്ച 2088.61 കോടി രൂപ കേരളത്തിൽ 94,158 സംരംഭകർക്ക് വിവിധ ബാങ്കുകൾ വായ്പ അനുവദിച്ചു.

Advertisment

publive-image

കേരളത്തിൽ 48678 സംരംഭങ്ങൾക്ക് 1,372.24 കോടി രൂപ ഇതിനോടകം കൈമാറി കഴിഞ്ഞു. സംസ്ഥാനത്തെ ആയിരക്കണക്കിന് ചെറുകിട ബിസിനസുകാർക്ക് സഹായകരമാണ് കേന്ദ്രസർക്കാർ പദ്ധതി.

സർക്കാർ ഗ്യാരണ്ടിയുള്ള 100% എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്രാരണ്ടി സ്കീം പ്രകാരം ജൂൺ 26വരെയുള്ള കാലയളവിൽ പൊതു-സ്വകാര്യ മേഖലാ ബാങ്കുകളിൽ ഒരുലക്ഷം കോടി രൂപയിൽ കൂടുതൽ വായ്പയാണ് രാജ്യത്ത് അനുവദിച്ചിരിക്കുന്നത് ഇതിൽ 45,000 കോടി രൂപ ഇതിനോടകം കൈമാറിക്കഴിഞ്ഞു.

Advertisment