Advertisment

എം.ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നിൽ സിപിഎമ്മിൻ്റെ തിരക്കഥ ;കേസ് നേ‍ർവഴിക്കാണ് പോകുന്നതെന്നതിൻ്റെ സൂചനയാണിതെന്ന് എംടി രമേശ്

New Update

കോഴിക്കോട്: കസ്റ്റംസ് ചോദ്യം ചെയ്യല്ലിന് ഹാജരാവൻ ആവശ്യപ്പെട്ടതിന് പിന്നാലെ എം.ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നിൽ സിപിഎമ്മിൻ്റെ തിരക്കഥയെന്ന് ബിജെപി ജനറൽ സെക്രട്ടറി എംടി രമേശ്. അറസ്റ്റുണ്ടാകുമെന്ന ഭയമാണ് ശിവശങ്കറിന് ശാരീരിക അസ്വസ്ഥതയുണ്ടാവാൻ കാരണം.

publive-image

അറസ്റ്റിനെ പേടിച്ച് ആശുപത്രിയിൽ പോയി കിടക്കുന്നത് സിപിഎമ്മിൻ്റെ പൊതുസ്വഭാവമാണെന്നും ഇനിയും പല‍ർക്കും നെഞ്ച് വേദന വരാനിരിക്കുന്നതേയുള്ളൂവെന്നും എംടി രമേശ് പറഞ്ഞു. കേസ് നേ‍ർവഴിക്കാണ് പോകുന്നതെന്നതിൻ്റെ സൂചനയാണിതെന്നും എംടി രമേശ് പറഞ്ഞു.

mt ramesh response
Advertisment