Advertisment

മുഹമ്മദ് അബ്ദു റഹ്‌മാന്‍ സാഹിബിന്റെ ചരമദിനത്തോടനുബന്ധിച്ച് കെപിസിസിയില്‍ പുഷ്പാര്‍ച്ചന നടത്തി

New Update

publive-image

Advertisment

തിരുവനന്തപുരം: സ്വാതന്ത്ര്യസമര സേനാനിയും കെപിസിസി മുന്‍ അധ്യക്ഷനുമായിരുന്ന മുഹമ്മദ് അബ്ദു റഹ്‌മാന്‍ സാഹിബിന്റെ ചരമദിനത്തോട് അനുബന്ധിച്ച് കെപിസിസിയില്‍ പുഷ്പാര്‍ച്ചന നടത്തി.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പുഷ്പാര്‍ച്ചനക്ക് നേതൃത്വം നല്‍കി. ദേശീയ പ്രസ്ഥാനത്തിലെ പ്രോജ്വല നായകനും കറകളഞ്ഞ മതനിരപേക്ഷ വാദിയും ഇടതുപക്ഷ ആശയക്കാരനുമായിരുന്നു സാഹിബ്.

ആദര്‍ശ ദീപ്തമായ അദ്ദേഹത്തിന്റെ ജീവിതം സാമൂഹ്യ നീതി ഉയര്‍ത്തിപ്പിടിക്കാനും മതേതര മൂല്യം സംരക്ഷിക്കാനും വേണ്ടിയുള്ളതായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനകാലത്തും മാലബാര്‍ പ്രക്ഷോഭത്തിലും ക്വിറ്റ് ഇന്ത്യാ സമരകാലഘട്ടത്തിലും സജീവ നേതൃത്വം നല്‍കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന ത്യാഗിയായ നേതാവായിരുന്നു അദ്ദേഹം. പുതുതലമുറക്ക് അദ്ദേഹം മാര്‍ഗ ദര്‍ശിയും പ്രചോദനമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരന്‍, ജനറല്‍ സെക്രട്ടറി പാലോട് രവി, സെക്രട്ടറി പിഎസ് പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

kpcc
Advertisment