Advertisment

കുടുംബച്ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ബിന്ദു കൃഷ്ണക്ക് ആശംസകള്‍ നേര്‍ന്ന് മുകേഷിന്റെ കമന്റ്; തന്നെ തെറി വിളിച്ച യുവാവിന് കുറിക്ക് കൊള്ളുന്ന മറുപടിയും ! വൈറലായി മുകേഷിന്റെ കമന്റും മറുപടിയും

New Update

publive-image

Advertisment

കൊല്ലം: തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ ഫലപ്രഖ്യാപനത്തിനുള്ള കാത്തിരിപ്പിലാണ് രാഷ്ട്രീയ കേരളം. തുടര്‍ഭരണം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. സര്‍വേഫലങ്ങളെ കാറ്റില്‍ പറത്തി അധികാരത്തിലേക്ക് തിരിച്ചെത്താമെന്ന് യുഡിഎഫും കരുതുന്നു. ശക്തമായ പോരാട്ടം നടത്താനാകുമെന്ന് എന്‍ഡിഎയും കണക്കുകൂട്ടുന്നു.

വീറും വാശിയും നിറഞ്ഞ പോരാട്ടമായിരുന്നു കൊല്ലം മണ്ഡലത്തിലേത്. ഇടതുമുന്നണിയുടെ സിറ്റിംഗ് സീറ്റ് നിലനിര്‍ത്താനുള്ള പോരാട്ടമായിരുന്നു നടനും എംഎല്‍എയുമായ എം. മുകേഷിന്റേത്. മണ്ഡലത്തില്‍ വിജയക്കൊടി പാറിക്കാന്‍ ശക്തമായ പ്രചാരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണയും രംഗത്തുണ്ടായിരുന്നു.

തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ കുടുംബച്ചിത്രം പോസ്റ്റ് ചെയ്ത ബിന്ദു കൃഷ്ണക്ക് ആശംസകള്‍ നേര്‍ന്ന് മുകേഷ് പങ്കുവച്ച കമന്റ് ശ്രദ്ധേയമാവുകയാണ്. 'കരുത്തും, കരുതലും...കുടുംബം' എന്നായിരുന്നു കുടുംബച്ചിത്രത്തോടൊപ്പം ബിന്ദു കൃഷ്ണ പങ്കുവച്ച അടിക്കുറിപ്പ്.

publive-image

'മനോഹരമായ കുടുംബം. സ്‌റ്റേ ബ്ലെസ്ഡ്' എന്നായിരുന്നു ചിത്രത്തിന് മുകേഷ് ഇട്ട കമന്റ്. നിരവധി പേരാണ് കമന്റ് ഏറ്റെടുത്തത്.

അതേസമയം, താനിട്ട മറ്റൊരു പോസ്റ്റില്‍ തെറി വിളിച്ച യുവാവിന് മുകേഷ് നല്‍കിയ മറുപടിയും വൈറലാവുകയാണ്. 'കൊല്ലത്ത് ആദ്യം തോല്‍ക്കുന്നത് നീയായിരിക്കും ******' എന്നായിരുന്നു മുകേഷിന്റെ ഒരു പോസ്റ്റിന് യുഡിഎഫ് അനുഭാവിയായ യുവാവ് ഇട്ട് കമന്റ്.

publive-image

ഉടനെ മറുപടിയുമായി മുകേഷും രംഗത്തെത്തി. 'എന്തിനാടോ തന്തയെ പറയിക്കുന്നെ...' എന്നായിരുന്നു മുകേഷിന്റെ മറുപടി.

Advertisment