Advertisment

ഫോൺ വിളിച്ച പത്താം ക്ലാസുകാരനെ ശകാരിച്ച് കൊല്ലം എം എൽ എ മുകേഷ് ! തന്നെ വിളിക്കാൻ നമ്പർ തന്നവൻ്റെ ചെവിക്കുറ്റി നോക്കി അടിക്കണമെന്ന് വിദ്യാർത്ഥിയോട് മുകേഷ് ! കൊല്ലം വേറെ രാജ്യമെന്നും എം എൽ എ. മുകേഷിനെ ചൊടിപ്പിച്ചത് ഒറ്റപ്പാലം സ്വദേശിയായ വിദ്യാർത്ഥി വിളിച്ചത്. അടിയന്തര കാര്യം പറയാനാണ് താൻ വിളിച്ചതെന്നു വിദ്യാർത്ഥി പലവട്ടം പറഞ്ഞിട്ടും ചെവികൊടുക്കാതെ എം എൽ എ ! ഒറ്റപ്പാലം എം എൽ എയെ ബഫൂണാക്കുന്നോയെന്നും മുകേഷ്. എം എൽ എ പ്രകോപിതനായതോടെ വിളിച്ച കാര്യം പോലും പറയാതെ ക്ഷമ പറഞ്ഞ് വിദ്യാർത്ഥി !

New Update

publive-image

Advertisment

തിരുവനന്തപുരം: കൊല്ലം എംഎൽഎ മുകേഷ് ഫോണിൽ വിളിച്ച വിദ്യാർഥിയോട് അപമര്യാദയായി പെരുമാറിയെന്ന് ആക്ഷേപം. ഇതിന്റെ ശബ്ദരേഖ ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. അത്യാവശ്യ കാര്യം പറയാൻ വേണ്ടി കൂട്ടുകാരന്റെ കൈയ്യിൽ നിന്നും നമ്പർ വാങ്ങി എംഎൽഎയെ വിളിച്ചതാണെന്ന് പറയുന്ന വിദ്യാർഥിയോട് എംഎൽഎ കയർത്ത് സംസാരിക്കുകയായിരുന്നു.

പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥി സ്വന്തം എംഎൽഎയെ വിളിക്കാതെ തന്നെ വിളിച്ചതാണ് മുകേഷിനെ പ്രകോപിപ്പിച്ചത്. നമ്പർ തന്നത് കൂട്ടുകാരൻ ആണെന്നു പറഞ്ഞ ആ വിദ്യാർത്ഥിയോട് കൂട്ടുകാരൻ ആരാണെന്ന് നോക്കി അവന്റെ ചെവികുറ്റി നോക്കി അടിക്കണമെന്നും മുകേഷ് വിദ്യാർഥിയോട് പറയുന്നത് ശബ്ദരേഖയിൽ വ്യക്തമാണ്.

https://www.facebook.com/gishageorge.edappilly/videos/367228991467566

താൽ ഒരു അത്യാവശ്യകാര്യത്തിനാണ് വിളിക്കുന്നത് എന്ന് കുട്ടി മുകേഷിനോട് പറയുന്നുണ്ടെങ്കിലും എം എൽ എ അതു വകവയ്ക്കുന്നില്ല. താൻ ഒരു പ്രധാന പരിപാടിയിൽ ഇരിക്കുമ്പോൾ ആറു തവണ കുട്ടി വിളിച്ചതാണ് മുകേഷിനെ പ്രകോപിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

പാലക്കാട് എംഎൽഎയെ വിളിക്കാൻ തുടക്കം മുതൽ മുകഷ് കുട്ടിയോട് ആവശ്യപ്പെടുന്നുണ്ട്. സ്ഥലം എം എൽ എയെ വിളിക്കാതെ തന്നെ വിളിച്ചതെന്തിനാണെന്നും അവിടുത്തെ എംഎൽഎയെ ബഫൂണാക്കുന്നോ എന്നും മുകേഷ് ചോദിക്കുന്നുണ്ട്. സ്വന്തം എംഎൽഎയെ വിളിക്കാതെ വേറെ രാജ്യത്തെ എം എൽ എ യെ വിളിച്ചതെന്തിനെന്നും മുകേഷ് കുട്ടിയോട് കയർത്ത് പറയുന്നുണ്ട്.

മുകേഷിൻ്റെ ഈ ശബ്ദരേഖ ഇതിനകം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വലിയ വിമർശനമാണ് ഇതിനെതിരെ ഉയരുന്നത്.

mukesh phone call
Advertisment