Advertisment

മുക്കത്ത് 13-കാരിയെ പീഡിപ്പിച്ച കേസില്‍ മാതാവും രണ്ടാനച്ഛനും അടക്കം എട്ട് പ്രതികള്‍ക്ക് തടവ് ശിക്ഷ

New Update

publive-image

കോഴിക്കോട്: മുക്കത്ത് 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മാതാവും രണ്ടാനച്ഛനും അടക്കം എട്ട് പ്രതികളും കുറ്റക്കാരാണെന്ന് കോടതി. പെണ്‍കുട്ടിയെ മാതാവിന്റെ സഹായത്തോടെ രണ്ടാനച്ഛന്‍ പീഡിപ്പിച്ചെന്നും പിന്നീട് മറ്റുപ്രതികള്‍ക്ക് കൈമാറിയെന്നുമാണ് കേസ്. 2006-07 കാലഘട്ടത്തിലാണ് 13 വയസ്സുകാരി പീഡനത്തിനിരയായത്.

മാതാവിന് ഏഴ് വര്‍ഷം തടവും രണ്ടാനച്ഛനടക്കം ഏഴ് പ്രതികള്‍ക്ക് 10 വര്‍ഷം തടവും 25000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. കോഴിക്കോട് അതിവേഗ കോടതി ജഡ്ജി ശ്യാംലാലാണ് കേസില്‍ വിധി പ്രസ്താവിച്ചത്. 14 വര്‍ഷത്തിനുശേഷമാണ് കോഴിക്കോട് അതിവേഗ പ്രത്യേക കോടതി വിധിപറഞ്ഞത്.  എട്ടാം പ്രതിയേയും പത്താംപ്രതിയേയും കോടതി വെറുതെവിട്ടു.

Advertisment