Advertisment

കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് അംഗങ്ങളുടെ കുടുംബങ്ങൾക്ക് 25 ലക്ഷം; മുല്ലപ്പള്ളി

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

publive-image

കാസർകോഡ് പുല്ലൂർ പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് അംഗങ്ങളുടെ കുടുംബത്തിന് 25 ലക്ഷം രൂപ വീതം സഹായം നൽകുമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ആദ്യഗഡുവായി 10 ലക്ഷം രൂപ ഉടനെ നൽകുമെന്നും അദ്ദേഹം അറിയിച്ചു. സിപിഎം ആസൂത്രിതമായി നടത്തിയ കൊലപാതകമാണിത്.

പരിശീലനം ലഭിച്ച ക്രിമിനലുകളാണ് കൊല നടത്തിയത്. ഗൂഢാലോചന നടത്തിയ സിപിഎം നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്യണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. സിപിഎം പ്രാദേശിക നേതാവിനെ ആക്രമിച്ചതിൽ ഉള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. ലോക്കൽ കമ്മിറ്റി അംഗത്തെ ആക്രമിച്ച കേസിൽ ശരത്‍ലാൽ ഒന്നാം പ്രതിയും കൃപേഷ് ആറാം പ്രതിയും ആയിരുന്നു.

Advertisment