Advertisment

കെ കരുണാകരനെ കോണ്‍ഗ്രസിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ പാര്‍ട്ടിയിലെ പലരില്‍ നിന്നും നല്ല പ്രതികരണമല്ല തനിക്ക് കിട്ടിയത്: മുല്ലപ്പളളി രാമചന്ദ്രന്‍

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: കെ കരുണാകരനെ കോണ്‍ഗ്രസിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ പാര്‍ട്ടിയിലെ പലരില്‍ നിന്നും നല്ല പ്രതികരണമല്ല തനിക്ക് കിട്ടിയതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍.

Advertisment

publive-image

ലീഡറെ തിരികെയെത്തിക്കാന്‍ മുന്‍കൈയെടുത്തത് എ.കെ ആന്‍റണിയും താനുമാണെന്നും മുല്ലപ്പളളി പറഞ്ഞു. കോഴിക്കോട്ട് കെ.കരുണാകരന്‍ ജന്മശതാബ്ദി പുരസ്കാരം ആന്‍റണയില്‍ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു മുല്ലപ്പളളി രാമചന്ദ്രന്‍.

കെ കരുണാകരന്‍റെ പഴയ തട്ടകമായ കോഴിക്കോട്ട് നടന്ന പുരസ്കാരദാന ചടങ്ങിലായിരുന്നു ലീഡറുടെ കോണ്‍ഗ്രസിലേക്കുളള മടക്കം സംബന്ധിച്ച മുല്ലപ്പളളിയുടെ വെളിപ്പെടുത്തല്‍.

പാര്‍ട്ടി പതാക പുതച്ച് മരിക്കണമെന്ന് ആഗ്രഹിച്ച ലീഡറെ കോണ്‍ഗ്രസിലേക്ക് തിരികെയെത്തിക്കാന്‍ ആന്‍റണിയുടെ നിര്‍ദ്ദേശ പ്രകാരം മുന്‍കൈയെടുത്തപ്പോള്‍ കരുണാകരന്‍റെ ഉപ്പും ചോറും തിന്ന പലരും തന്നെ സംശയത്തോടെ നോക്കി. താന്‍ ഒരിക്കലും ലീഡറെ പിന്നില്‍ നിന്ന് കുത്തിയിട്ടില്ലെന്നും മുല്ലപ്പളളി പറഞ്ഞു.

Advertisment