Advertisment

ഭാരവാഹി പട്ടികയെ വിമര്‍ശിക്കുന്നവര്‍ സ്വയം തിരിഞ്ഞു നോക്കണം....അച്ചടക്ക ലംഘനം കോണ്‍ഗ്രസില്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

New Update

തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹി പട്ടികക്കെതിരെയുള്ള കെ. മുരളീധരന്‍ എം.പിയുടെ പ്രസ്​താവനക്ക്​ പാര്‍ട്ടി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പരോക്ഷ വിമര്‍ശനം. ഭാരവാഹി പട്ടികയെ വിമര്‍ശിക്കുന്നവര്‍ സ്വയം തിരിഞ്ഞു നോക്കണമെന്ന്​ മുല്ലപ്പള്ളി പറഞ്ഞു. പുനഃസംഘടിപ്പിച്ച ശേഷമുള്ള കെ.പി.സി.സിയുടെ ആദ്യ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

പരസ്യ വിമര്‍ശനങ്ങള്‍ വേണ്ടെന്നും വിമര്‍ശനങ്ങള്‍ പാര്‍ട്ടിയുടെ ശോഭ കെടുത്തുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. അച്ചടക്ക ലംഘനം കോണ്‍ഗ്രസില്‍ വെച്ചുപൊറുപ്പിക്കില്ല. സമൂഹ മാധ്യമങ്ങളില്‍ നേതാക്കളെ അപകീര്‍ത്തിപ്പെടുത്തിയാല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും മുല്ലപ്പള്ളി മുന്നറിയിപ്പ്​ നല്‍കി.

പുതിയ ഭാരവാഹികളെല്ലാവരും പദവിക്ക്​ യോഗ്യരാണ്​. മുമ്പ് പല പദവികളും ഏറ്റെടുത്ത സമയത്ത്​ പാര്‍ട്ടിക്ക്​ വേണ്ടി കഠിനാധ്വാനം ചെയ്​തവരാണ്​ അവരെന്നും കെ.പി.സി.സി അധ്യക്ഷന്‍ പറഞ്ഞു.

ലോക്​സഭ തെരഞ്ഞെടുപ്പില്‍ 19 സീറ്റിലും വിജയിച്ച സാഹചര്യം മാറിയിട്ടുണ്ട്​. എല്ലാ നേതാക്കളും ഭാരവാഹികളും കഠിനാധ്വാനം ചെയ്​താല്‍ മാത്രമേ യു.ഡി.എഫിന്​ തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും വിജയിക്കാന്‍ സാധിക്കൂ എന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

mullapally ramachandran
Advertisment