Advertisment

ഡി വിജയമോഹന്റെ നിര്യാണത്തില്‍ മുല്ലപ്പള്ളി അനുശോചിച്ചു

New Update

publive-image

Advertisment

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മനോരമ ഡല്‍ഹി സീനിയര്‍ കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ ഡി വിജയമോഹന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ഡഹല്‍ഹിയിലെ പൊതുജീവിതത്തിനിടയില്‍ താനുമായി അടുത്ത വ്യക്തിബന്ധം സൂക്ഷിച്ചിരുന്ന നല്ലൊരു സുഹൃത്തായിരുന്നു വിജയമോഹന്‍.സൗമ്യമായ പെരുമാറ്റമാണ് വിജയമോഹനെ മറ്റുള്ളവരില്‍ നിന്നും എന്നും ശ്രദ്ധേയനാക്കിയിരുന്നത്.

മിതഭാഷിയായിരുന്നെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയ നിരീക്ഷണങ്ങള്‍ക്കും ലേഖനങ്ങള്‍ക്കും വായനക്കാരെ ത്രസിപ്പിക്കാനുള്ള അസാധാരണമായ കഴിവുണ്ടായിരുന്നു.

വസ്തുനിഷ്ടവും സത്യസന്ധവുമായി അഭിപ്രായം രേഖപ്പെടുത്താന്‍ എന്നും വിജയമോഹന്‍ ശ്രദ്ധിച്ചിരുന്നു. ദേശീയവും അന്തര്‍ ദേശീയവുമായ വിഷയങ്ങളില്‍ ആഴത്തില്‍ അറിവുള്ള മാധ്യമപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. വിജയമോഹനന്റെ വിയോഗം വ്യക്തിപരമായി തനിക്കും മാധ്യമലോകത്തിനും ഒരു കനത്ത നഷ്ടമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

mullappally ramachandran
Advertisment