Advertisment

മുല്ലപ്പള്ളി മത്സരിക്കാന്‍ ഒരുങ്ങുന്നു. കെപിസിസി പ്രസിഡന്റ് പദവി ഒഴിയും ! അധ്യക്ഷപദവി താല്‍ക്കാലികമായി കെ സുധാകരന് കൈമാറും. മുല്ലപ്പള്ളിക്ക് മുന്നിലുള്ളത് കൊയിലാണ്ടിയും കല്‍പ്പറ്റയും. മുല്ലപ്പള്ളി മത്സരിക്കുന്നതിനെ സ്വാഗതം ചെയ്ത് നേതാക്കള്‍

New Update

publive-image

Advertisment

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭയിലേക്ക് മത്സരിക്കും. മത്സരിക്കാനുള്ള സന്നദ്ധത മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനെ അറിയിച്ചു, ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡിനും എതിര്‍പ്പില്ല.

എന്നാല്‍ നിയമസഭയിലേക്ക് മത്സരിക്കുന്ന സാഹചര്യത്തില്‍ മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റ് പദവിയൊഴിയും. നേരത്തെ ലോക്‌സഭയിലേക്ക് മത്സരിക്കാതിരുന്നതിന്റെ കാരണമായി മുല്ലപ്പള്ളി പറഞ്ഞത് കെപിസിസി പ്രസിഡന്റിന്റെ ഉത്തരവാദിത്വമായിരുന്നു.

നിയമസഭയിലേക്ക് മത്സരിക്കുന്നതോടെ മുല്ലപ്പള്ളി ഈ സ്ഥാനം രാജിവയ്‌ക്കേണ്ടിവരും. മുല്ലപ്പള്ളി രാജിവയക്കുന്നതോടെ നിലവിലെ വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ പ്രസിഡന്റാകും. താല്‍ക്കാലിക ചുമതലയാകും സുധാകരന് നല്‍കുക.

മുല്ലപ്പള്ളി രാമചന്ദ്രന് മത്സരിക്കാന്‍ താല്‍പ്പര്യം കൊയിലാണ്ടിയില്‍ മത്സരിക്കുന്നതിനോടാണ്. കഴിഞ്ഞ രണ്ടു തവണയും മുല്ലപ്പള്ളി ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോള്‍ കൊയിലാണ്ടിയില്‍ മികച്ച ലീഡ് ലഭിച്ചിരുന്നു. കെ മുരളീധരനും കഴിഞ്ഞ തവണ ഇവിടെ ലീഡ് ലഭിച്ചതാണ്.

അതുകൊണ്ടുതന്നെ കൊയിലാണ്ടിയില്‍ നിന്നും മത്സരിക്കാനാണ് മുല്ലപ്പള്ളിക്ക് താല്‍പ്പര്യം. എന്നാല്‍ വയനാട്ടിലെ കല്‍പ്പറ്റയില്‍ നിന്നും മുല്ലപ്പള്ളി മത്സരിക്കണമെന്ന ആവശ്യവും ഉണ്ട്.

മുല്ലപ്പള്ളി അടുത്തമാസം ആദ്യത്തോടെ മണ്ഡലം തീരുമാനിച്ച് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നാണ് സൂചന.

trivandrum news
Advertisment