Advertisment

കെഎം ചുമ്മാറിന്റെ നിര്യാണത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അനുശോചിച്ചു

New Update

publive-image

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെഎം ചുമ്മാറിന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അനുശോചിച്ചു. കോണ്‍ഗ്രസിന്റെ ചരിത്രവും പ്രത്യയശാസ്ത്രവും സംബന്ധിച്ച് എണ്ണമറ്റ സ്റ്റഡിക്ലാസുകളും പ്രസംഗങ്ങളും നടത്തിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ചരിത്രത്തെ കുറിച്ചുള്ള എന്ത് സംശയങ്ങള്‍ക്കും ആര്‍ക്കും ആശ്രയിക്കാന്‍ കഴിയുന്ന അഭയകേന്ദ്രമായിരുന്നു കെഎം ചുമ്മാര്‍.

വായിച്ച് വളരുക, ചിന്തിച്ച് വിവേകം നേടുക എന്ന ലക്ഷ്യത്തോടെ ഗ്രന്ഥശാലാപ്രസ്ഥാനത്തില്‍ അദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചിരുന്നു.1989 മുതല്‍ 1996 വരെ കെപിസിസി അംഗം എന്ന നിലയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. താനുമായി അടുത്ത ആത്മബന്ധമുള്ള വ്യക്തിയായിരുന്നു കെഎം ചുമ്മാര്‍. അദ്ദേഹത്തിന്റെ വേര്‍പാട് കോണ്‍ഗ്രസിനും വ്യക്തിപരമായി തനിക്കും വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.

trivandrum news
Advertisment