Advertisment

കേരളം മുഴുവന്‍ സിപിഎം-ബിജെപി ധാരണയുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍; ലതിക സുഭാഷിന്റേത് മാപ്പര്‍ഹിക്കാത്ത കുറ്റം; തിരക്കഥ തയ്യാറാക്കിയ ശേഷമാണ് അവര്‍ കെപിസിസി ആസ്ഥാനത്ത് വന്നതെന്നും മുല്ലപ്പള്ളി

New Update

publive-image

കോട്ടയം: ചെങ്ങന്നൂരില്‍ മാത്രമല്ല, കേരളത്തില്‍ മുഴുവന്‍ സിപിഎം-ബിജെപി ധാരണയുണ്ടെന്ന് ഇപ്പോള്‍ വ്യക്തമായെന്നും ഇത് താന്‍ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആര്‍. ബാലശങ്കറിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി.

സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ലതിക സുഭാഷിന്റേതു മാപ്പർഹിക്കാത്ത കുറ്റമാണ്. തിരക്കഥ തയാറാക്കിയ ശേഷമാണു കെപിസിസി ആസ്ഥാനത്ത് അവർ വന്നതെന്നും മുല്ലപ്പള്ളി വിമർശിച്ചു.

Advertisment