Advertisment

മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം 1,32,075 ആയി: മുംബൈയിൽ 1,000 രോഗികളെ കാണാനില്ല: പരിശോധനാ ഫലം പോസീറ്റിവാണന്ന് അറിയുമ്പോൾ മുങ്ങുന്നു

New Update

മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് ബാധിതർ 1,32,075 ആയതിനിടെ, മുംബൈയിൽ 1,000 രോഗികളെ കാണാനില്ല. കോവിഡ് പെരുകുന്നതിനിടെ, പരിശോധനാ കേന്ദ്രത്തിൽ കൃത്യമായ വിലാസം നൽകാത്തതാണുരോഗികളെ കണ്ടെത്താൻ കഴിയാത്തതിനു കാരണമെന്നു മുംബൈ കോർപറേഷൻ പറയുന്നു.

Advertisment

publive-image

ചിലരാകട്ടെ, പോസീറ്റിവാണന്ന് അറിയുമ്പോൾ മുങ്ങുന്നു. പുതിയ രോഗികൾ 3,870. ഇന്നലെ 101 പേർ മരിച്ചതോടെ മൊത്തം മരണം 6,085 ആയി.

അതിനിടെ, തമിഴ്നാട്ടിൽ കേരളത്തിൽ നിന്നെത്തിയ 16 പേരുൾപ്പെടെ 2,532 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികൾ 59,377. ഇതിൽ, 41,172 പേരും ചെന്നൈയിലാണ്. ഇന്നലെ 53 പേർ കൂടി മരിച്ചതോടെ ആകെ മരണം 757 ആയി. ഇതിൽ 601 മരണവും ചെന്നൈയിൽ. കേരളത്തിൽ നിന്നെത്തിയ 60 പേർക്കാണിതുവരെ തമിഴ്നാട്ടിൽ രോഗബാധ.

Advertisment