Advertisment

മുംബൈയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു; മരിച്ചത് കൊല്ലം കടക്കല്‍ സ്വദേശിയായ 72 കാരന്‍; മുംബൈയില്‍ കൊവിഡില്‍ പൊലിഞ്ഞ മലയാളികളുടെ എണ്ണം 35 ആയി

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ: കേരളത്തിന് പുറത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കുന്നു. മുംബൈയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി ഇന്ന് മരിച്ചു. കൊല്ലം കടക്കല്‍ സ്വദേശി 72 കാരനായ വാസുദേവനാണ് ഇന്ന് മരിച്ചത്. ലാഡ് വെസ്റ്റ് ബാഫ് ഹീരാ നഗർ യൂണിറ്റി അപാർട്മെന്റിലെ താമസക്കാരനായിരുന്നു . ഇതോടെ മുംബൈയില്‍ കൊവിഡില്‍ പൊലിഞ്ഞ മലയാളികളുടെ എണ്ണം 35 ആയി.

Advertisment

publive-image

മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. പ്രത്യേകിച്ച് മുംബൈയിൽ രോ​ഗബാധിതരാകുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉള്ളത്.  ഇന്നലെ മഹാരാഷ്ട്രയിൽ  6555 കേസുകളും 151 മരണവും റിപ്പോർട്ട് ചെയ്തു.

ഇതുവരെ 2,06,619 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 8822 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായി. മുംബൈയില്‍ 24 മണിക്കൂറിനിടെ 1311 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 69 പേര്‍ക്ക് മരണം സംഭവിച്ചു.

latest news covid 19 covid death all news corona death mumbai malayali death
Advertisment