Advertisment

ഞങ്ങളോടുള്ള ദേഷ്യം മുംബൈയ്ക്കു മേൽ തീർക്കരുത്, മെട്രോ കാർ ഷെഡ് മുംബൈയിൽത്തന്നെ നിലനിർത്തണം, വനത്തെ ബാധിക്കരുത്; ആദിത്യ താക്കറെ

New Update

മുംബൈ: മെട്രോ കാർഷെ‍ഡ് മുംബൈയിലെ ആരെ കോളനി വനമേഖലയിൽ കൊണ്ടുവരാനുള്ള ഏക്നാഥ് ഷിൻഡെ സർക്കാരിന്റെ നീക്കത്തിനെതിരെ ശിവസേന നേതാവ് ആദിത്യ താക്കറെ.

Advertisment

publive-imagemum

ഞങ്ങളോടുള്ള ദേഷ്യം മുംബൈയ്ക്കുമേൽ തീർക്കരുതെന്ന് ആദിത്യ പറഞ്ഞു. മെട്രോ കാർ ഷെഡ് മുംബൈയിൽത്തന്നെ നിലനിർത്തണം. വനത്തെ ബാധിക്കരുത്. ട്വീറ്റിലൂടെയായിരുന്നു ആദിത്യയുടെ പ്രതികരണം.

‘ലൈൻ 6ന് ഒരു കാർഷെഡ് ആവശ്യമാണ്. അത് 2018ൽ ആലോചിച്ചതുപോലെ കൻജുൻമാർഗിലോ അല്ലെങ്കിൽ പഹാഡി ഗോറെഗാവിലോ ആവണം സ്ഥാപിക്കേണ്ടത്. ഇതേക്കുറിച്ച് പഠിച്ചപ്പോൾ രണ്ടും ലൈൻ 3നും ഉപയോഗപ്രദമാണെന്നു വ്യക്തമായിരുന്നു.

മെട്രോകൾ എല്ലാ ട്രിപ്പിനുശേഷവും കാർഷെഡിലേക്കു പോകില്ല. അവർക്ക് സ്ഥിരതയാർന്ന ലൈനുകൾ വേണം. ലൈൻ 3ൽ ഇതില്ല. ഇതു മുംബൈയുടെ വികസനത്തിനു വേണ്ടിയാണ്.’ – ആദിത്യ കൂട്ടിച്ചേര്‍ത്തു.

Advertisment