Advertisment

12 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറിന് വിരാമമിട്ട് ഇന്ത്യയുടെ പേസ് ബൗളര്‍ മുനാഫ് പട്ടേല്‍

New Update

publive-image

Advertisment

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട മികച്ച ഫാസ്റ്റ് ബൗളര്‍മാരിലൊരാളായ മുനാഫ് പട്ടേല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഫസ്റ്റ് ക്ലാസ് അടക്കമുള്ള എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നുമാണ് 35കാരനായ മുനാഫ് വിരമിക്കുന്നത്. എന്നാല്‍ മുന്‍കാല താരങ്ങളടക്കം കളിക്കുന്ന ടി10 ലീഗില്‍ മുനാഫ് പങ്കെടുക്കും.

‘വിരമിക്കല്‍ തീരുമാനത്തില്‍ ഒരു ദുഃഖവുമില്ല. എന്നോടൊപ്പം കളിച്ചവരെല്ലാം കളി അവസാനിപ്പിച്ച് കഴിഞ്ഞു. ധോനി മാത്രമാണ് ശേഷിക്കുന്നത്. എല്ലാവര്‍ക്കും സമയമായി. ബാക്കിയുള്ളവര്‍ കളിക്കുമ്പോള്‍ ഞാന്‍ മാത്രം വിരമിക്കുകയാണെങ്കില്‍ മാത്രമേ ദുഃഖവും നിരാശയുമുണ്ടാകേണ്ട കാര്യമുള്ളു.’ മുനാഫ് വ്യക്തമാക്കി.

ഗുജറാത്തിലെ ദരിദ്രഗ്രാമത്തില്‍ നിന്നായിരുന്നു ഇന്ത്യന്‍ ടീമിലേക്കുള്ള മുനാഫിന്റെ വളര്‍ച്ച. 2006ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലാണ് മുനാഫ് ആദ്യമായി ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞത്. 2011 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ അതില്‍ മുനാഫിന്റെ പങ്ക് നിര്‍ണായകമായിരുന്നു. അന്ന് ഇന്ത്യന്‍ ലോകകപ്പ് ടീമിന്റെ ബൗളിങ് പരിശീലകനായിരുന്നു എറിക് സൈമണ്‍ മുനാഫിനെ വിശേഷിപ്പിച്ചത് കിരീടനേട്ടത്തില്‍ വാഴ്ത്തപ്പെടാത്ത നായകനെന്നാണ്. 11 വിക്കറ്റുകളാണ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ പേസര്‍ വീഴ്ത്തിയത്.

 

Advertisment