Advertisment

മുനമ്പം മനുഷ്യക്കടത്തു സംഘത്തിൽ 12 ദിവസം പ്രായമായ കുഞ്ഞും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂഡൽഹി : മുനമ്പം മനുഷ്യക്കടത്തിൽ ഉൾപ്പെട്ട സംഘത്തിൽ 12 ദിവസം മാത്രം പ്രായമായ കുഞ്ഞും. യാത്രയ്ക്കായി കൊച്ചിയിൽ എത്തിയ ഡൽഹി സ്വദേശിനിയാണ് ചോറ്റാനിക്കരയിലെ ആശുപത്രിയിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഡൽഹി അംബേദ്കർ നഗർ കോളനിയിൽ താമസക്കാരായ ബാബു കുമാറും ഭാര്യ പൂജയും ഒരു കുട്ടിയും ഡിസംബർ അവസാനമാണ് കേരളത്തിൽ എത്തിയത്. ഗർഭിണിയായ പൂജയെ ചികിത്സയ്ക്കായി ചോറ്റാനിക്കരയിലെ ആശുപത്രിയിൽ പ്രവശിപ്പിച്ച സിസിറ്റിടിവി ദൃശ്യങ്ങളാണ് തെളിവായി ലഭിച്ചിരിക്കുന്നത്.

പിറന്ന് ദിവസങ്ങൾ മാത്രമായ കുഞ്ഞുങ്ങളുടെ കൂടി ജീവൻ അമ്മാനമാടിക്കൊണ്ടാണ് ഇവരുടെ വിദേശയാത്രയെന്ന് ഈ തെളിവുകളിൽ നിന്ന് വ്യക്തം. ജനുവരി 12ന് കുട്ടിക്ക് 12 ദിവസം മാത്രം പ്രായുള്ളപ്പോഴാണ് ബോട്ടിൽ കുടുംബം കയറിപ്പോയത്. ബാബു കുമാറിനും ഭാര്യയ്ക്കും എതിരെ ഡൽഹിയിൽ ഏതാനും കേസുകൾ ഉണ്ടെന്നും അന്വേഷണത്തിൽ ബോധ്യമായിട്ടുണ്ട്.

Advertisment