Advertisment

മകന്റെ മരണ വിവരം അറിയാതെ അച്ഛന്‍ നാട്ടിലെത്തിയത് അവന്‍ ആവശ്യപ്പെട്ട ചെരുപ്പും പുസ്തകങ്ങളും വാങ്ങി ; സമ്മാനങ്ങളുമായി മകന്റെ ചിരിക്കുന്ന മുഖം കാണാന്‍ ഓടിയെത്തിയ അച്ഛന്‍ കാണുന്നത് പൊന്നുമോന്റെ ചേതനയറ്റ ശരീരം ; ചെക്ക് ഡാമില്‍ മുങ്ങിമരിച്ച ശ്രീഹരിയ്ക്ക് യാത്രാമൊഴി നല്‍കി ഉറ്റചങ്ങാതിമാരും..

New Update

മുണ്ടക്കയം : ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങി മരണക്കയത്തിലേക്കു മറഞ്ഞ ഹരിക്കുട്ടന് ഇന്ന് സഹപാഠികളും ഉറ്റവരും യാത്രാമൊഴി നൽകും. മണിമലയാറിൽ വെള്ളനാടി റോഡിലെ ചെക്ക് ഡാമിൽ മുങ്ങി മരിച്ച വിദ്യാർഥി പുഞ്ചവയൽ കാരപ്ലാക്കൽ മനോജ് – ഷിജി ദമ്പതികളുടെ മകൻ ശ്രീഹരി (ഹരിക്കുട്ടൻ)യുടെ സംസ്കാരം ഇന്ന് 12 ന് നടക്കും.

Advertisment

publive-image

ജോലി സ്ഥലമായ ഗുജറാത്തിൽ നിന്നു വീട്ടിലെത്തിയ ശേഷമാണ് മനോജ് മകന്റെ മരണ വിവരം അറിഞ്ഞത്. മനോജിന്റെയും ഭാര്യ ഷിജിയുടെയും ദുഃഖം നാടിന്റെ കണ്ണീരായി മാറി. ശ്രീഹരി നേരത്തെ ആവശ്യപ്പെട്ട ചെരിപ്പും പുസ്തകങ്ങളും വാങ്ങിയാണ് മനോജ് നാട്ടിൽ എത്തിയത്.

ശ്രീഹരി പഠിക്കുന്ന സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിൽ നിന്നു നോക്കിയാൽ ചെക്ക് ഡാമിലെ വെള്ളം കാണാം. പച്ച നിറത്തിൽ കെട്ടി നിന്ന വെള്ളത്തിന്റെ മനോഹാരിത ആണ് കുട്ടികളെ ആകർഷിച്ചത്. നാല് കൂട്ടുകാരുമൊത്താണ് ശ്രീഹരി കുളിക്കാനിറങ്ങിയത്. ചെക്ക് ഡാമിന്റെ ഷട്ടറിന്റെ സമീപം അകപ്പെട്ടു പോവുകയായിരുന്നു. ആദ്യമായാണ് ഇവിടെ മരണം ഉണ്ടാകുന്നത്.

Advertisment