മുണ്ടക്കയത്ത് അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍. അമ്മയെ കൊലപ്പെടുത്തി മകന്‍ ആത്മഹത്യ ചെയ്തതെന്ന് സംശയം ?

ന്യൂസ് ബ്യൂറോ, കോട്ടയം
Monday, April 15, 2019

മുണ്ടക്കയം: മുണ്ടക്കയത്തിനു സമീപം കരിനിലത്ത് അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരിനിലം പ്ലാക്കപ്പടി ഇളയശേരിയില്‍ അമ്മുക്കുട്ടി (70), മകന്‍ മധു (38) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

അമ്മ കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലും മകന്‍ തൂങ്ങി മരിച്ച് നില്‍ക്കുന്ന നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്.

അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ തൂങ്ങി മരിച്ചതാവാമെന്ന് കരുതുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. മുണ്ടക്കയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .

×