മൂന്നാറിലെ അനധികൃത കയ്യേറ്റത്തിനെതിരെ നടപടി ശക്തമാക്കി റവന്യൂ വകുപ്പ്: കയ്യേറ്റങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സംഘം രൂപീകരിച്ചു

ന്യൂസ് ബ്യൂറോ, ഇടുക്കി
Friday, January 11, 2019

ഇടുക്കി: മൂന്നാറിലെ അനധികൃത ഭൂമി കയ്യേറ്റം കണ്ടെത്താന്‍ പ്രത്യേക സംഘം രൂപീകരിച്ചു. ഒരിടവേളയ്ക്ക് ശേഷം മൂന്നാറില്‍ ഭൂമി കയ്യേറ്റ ശ്രമങ്ങള്‍ വ്യാപകമാണ്. ഓഗസ്റ്റിലെ പ്രളയത്തിന് ശേഷമാണ് സ്ഥിതി രൂക്ഷമായത്. പ്രളയത്തില്‍ മുതിരപ്പുഴയാറടക്കം കയ്യേറി നിര്‍മിച്ച നിരവധി കെട്ടിടങ്ങള്‍ ഒലിച്ച് പോയിരുന്നു. പ്രളയമൊഴിഞ്ഞതോടെ ഇവയുടെ അറ്റകുറ്റ പണിയെന്ന പേരില്‍ അനധികൃത നിര്‍മ്മാണം സജീവമായി.

കയ്യേറ്റത്തിന് ശ്രമിച്ച ഭൂഉടമകളില്‍ നിന്ന് വിശദീകരണം തേടിയെന്നും മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ദേവികുളം സബ്കളക്ടര്‍ അറിയിച്ചു.

പുഴ കയ്യേറി നിര്‍മിച്ച കെട്ടിടങ്ങള്‍ നേരത്തെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൊളിച്ച് നീക്കിയിരുന്നു. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം വീണ്ടും നിര്‍മ്മാണം തുടങ്ങി. ഈ സാഹചര്യത്തിലാണ് കയ്യേറ്റം കണ്ടെത്താന്‍ റവന്യൂ വകുപ്പ് പ്രത്യേക സംഘം രൂപീകരിച്ചത്.

×