കൊല്ലത്ത് ഭാര്യയെ കൊന്നത് ഭര്‍ത്താവ് തന്നെ: വാര്‍ദ്ധക്യ പെന്‍ഷന് അപേക്ഷിക്കാന്‍ റേഷന്‍ കാര്‍ഡ് നല്‍കിയില്ല…റേഷന്‍ കാര്‍ഡില്‍ നിന്ന് പേര് വെട്ടിമാറ്റി…മൂത്ത മകന്റെ വിവാഹ നിശ്ചയം അറിച്ചില്ല…ഇവ ദേഷ്യം കൂട്ടി…ഒടുവില്‍ കരുതിക്കൂട്ടി ക്രൂരമായി കൊന്നു

ന്യൂസ് ബ്യൂറോ, കൊല്ലം
Saturday, January 12, 2019

കൊല്ലം: തയ്യല്‍കടയില്‍ വെച്ച് അതിക്രൂരമായി കൊല്ലപ്പെട്ട അജിതകുമാരിയെ കൊന്നത് സ്വന്തം ഭര്‍ത്താവ് തന്നെ. ഇരവിപുരം പൊലീസിന്റെ പിടിയിലായ ഭര്‍ത്താവ് സുകുമാരന്‍ നായരുടെ മൊഴി പുറത്ത് വന്നു. കൊല്ലാന്‍ ഉദ്ദേശിച്ച് തന്നെയാണ് താന്‍ അജിതകുമാരിയുടെ തയ്യല്‍കടയില്‍ എത്തിയതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.

വാര്‍ദ്ധക്യകാല പെന്‍ഷന് അപേക്ഷിക്കാന്‍ പല തവണ അജിതകുമാരിയോട് കാര്‍ഡിന് അപേക്ഷിച്ചിട്ടും കാര്‍ഡ് നല്‍കിയില്ല.

ഒടുവില്‍ തന്റെ പേര് കാര്‍ഡില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. അവസാനം മൂത്ത മകന്റെ വിവാഹ നിശ്ചയം അറിയിക്കുക കൂടി ചെയ്യാതിരുന്നതോടെ ദേഷ്യം കൂടി.

സംഭവ ദിവസം രാവിലെ കടയില്‍ നിന്നും കത്തി വാങ്ങിയ ശേഷം തയ്യല്‍കടയില്‍ ചെന്ന് കൃത്യം നിര്‍വഹിക്കുകയായിരുന്നു.

പിന്നീട് ട്രെയിനില്‍ കയറി ചെന്നെയിലേക്ക് തിരികെയെത്തുകയും ചെയ്തു. പിന്നീട് സുഹൃത്തിന് വായ്പ കൊടുത്ത പണം തിരികെ വാങ്ങാനായി കൊട്ടാരക്കരയില്‍ എത്തിയപ്പോഴാണ് പൊലീസിന്റെ പിടിയിലായത് വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും

×