Advertisment

പ്രായപൂര്‍ത്തിയാകാത്ത ദലിത്​ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്​ത്​ കൊന്ന് കണ്ണുകള്‍ ചൂഴ്​ന്നെടുത്ത് കൃഷിയിടത്തില്‍ തള്ളിയ സംഭവം ;അയല്‍വാസി അറസ്റ്റില്‍

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

ഉത്തര്‍പ്രദേശ് : പതിനേഴുകാരിയായ ദലിത്​ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്​ത്​ കൊന്ന്​ കണ്ണുകള്‍ ചൂഴ്​ന്നെടുത്ത സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍.

Advertisment

publive-image

രഞ്​ജിത്​ ആഹിര്‍വാറിനെ അറസ്​റ്റ്​ ചെയ്​തതെന്ന് എസ്​.പി​ സതീഷ്​ കുമാര്‍ . ഇയാള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.

ജാലൗന്‍ ജില്ലയിലെ ആട്ട മേഖലയിലെ പെണ്‍കുട്ടി ശനിയാഴ്​ച രാത്രി പ്രാഥമിക കൃത്യങ്ങള്‍ക്കായി പുറത്തിറങ്ങിയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടര്‍ന്ന്​ ബന്ധുക്കള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന്​ രാത്രിതന്നെ പൊലീസില്‍ പരാതി നല്‍കി.

​തിങ്കളാഴ്​ച രാവിലെ കൃഷിയിടത്തിലാണ്​ മൃതദേഹം കണ്ടെത്തിയത്​. കണ്ണുകള്‍ ചൂഴ്​ന്ന നിലയിലായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ്​ പ്രതിയെ അറസ്​റ്റ്​ ചെയ്​തത്​.

Advertisment