Advertisment

ക്രിമിനൽ സംഘത്തിൽപ്പെട്ടയാളെ പട്ടാപ്പകൽ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; അക്രമി സംഘത്തിൽ പതിനഞ്ചോളം പേർ

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

ഉഡുപ്പി : ക്രിമിനൽ സംഘത്തിൽപ്പെട്ടയാളെ പട്ടാപ്പകൽ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി. ഉഡുപ്പി ഇന്ന സ്വദേശി കിഷൻ ഹെഗ്‌ഡെ (34) ആണ് കൊല്ലപ്പെട്ടത്. മംഗളൂരു കോടിക്കരെയിൽ നിന്നുള്ള ഗുണ്ടാ സംഘമാണു കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് സൂചിപ്പിച്ചു.

publive-image

ഇന്നലെ ഉഡുപ്പി - കാർക്കള പാതയിൽ ഹിരിയട്ക്കു ക്ഷേത്രത്തിനു സമീപം റോഡിലാണു കൊലപാതകം നടന്നത്. കാറിൽ സഞ്ചരിക്കുകയായിരുന്ന കിഷനെ 2 കാറുകളിലായി പിന്തുടർന്നെത്തിയ സംഘമാണു കൊലപ്പെടുത്തിയത്. അക്രമി സംഘത്തിൽ പതിനഞ്ചോളം പേർ ഉണ്ടായിരുന്നതായാണു സൂചന. പൊലീസ് കേസെടുത്തു.

murder case
Advertisment