Advertisment

ശമ്പളം കുറച്ച തൊഴിലുടമയെ ഉറങ്ങിക്കിടക്കവെ തല്ലിക്കൊന്നു, കഴുത്തു മുറിച്ച ശേഷം കിണറ്റില്‍ തള്ളി; 21കാരന്‍ പിടിയില്‍

New Update

ഡൽഹി : ശമ്പളം വെട്ടിക്കുറച്ചതിന് തൊഴിലുടമയെ കൊലപ്പെടുത്തിയ കേസിൽ 21കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശിയായ തസ്‌ലിം ആണ് ഡൽഹിയിൽ അറസ്റ്റിലായത്. ക്ഷീര കർഷകനായ ഓം പ്രകാശിന്റെ (45) വീട്ടുജോലിക്കാരനായിരുന്നു തസ്‌ലിം. 15,000 രൂപയായിരുന്നു ശമ്പളം. കോവിഡ് കാരണം വ്യാപാര നഷ്ടമുണ്ടായതിനെ തുടർന്ന് ശമ്പളം കുറയ്ക്കുമെന്ന് ഓം പ്രകാശ് പറഞ്ഞു.

Advertisment

publive-image

ഇതേത്തുടർന്ന്, ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തർക്കത്തിനിടെ ഓം പ്രകാശ് മർദ്ദിച്ചതായി തസ്‌ലിം പൊലീസിനോട് പറഞ്ഞു. ഓം പ്രകാശ് ഉറങ്ങാൻ കിടന്നപ്പോൾ അദ്ദേഹത്തിന്റെ തലയിൽ വടികൊണ്ട് അടിക്കുകയും കഴുത്ത്‌ മുറിക്കുകയും ചെയ്തു. ശേഷം, മൃതദേഹം ചാക്കിലാക്കി അടുത്തുള്ള കിണറ്റിൽ തള്ളി.

പിറ്റേന്ന് ഓം പ്രകാശിന്റെ ബന്ധുക്കളോട് അദ്ദേഹം വ്യാപാര ആവശ്യങ്ങൾക്കായി പോയെന്നു പറഞ്ഞു. പിടികൂടുമെന്ന് ഭയന്ന തസ്‌ലിം ഓം പ്രകാശിന്റെ മോട്ടർ സൈക്കിളും മൊബൈൽ ഫോണും കൈക്കലാക്കി കടന്നു.

ഓഗസ്റ്റ് 10 രാത്രി മുതൽ ഓം പ്രകാശിനെ കാണാനില്ലെന്ന് അനന്തരവൻ പൊലീസിൽ പരാതി നൽകിയിരുന്നു. കിണറ്റിൽനിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽക്കാർ പരാതിപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെടുത്തു. കേസും റജിസ്റ്റർ ചെയ്തു.

ഷംലി ജില്ലയിലെ പല സ്ഥലങ്ങളിലും യുപിയിലെ തസ്‌ലിമിന്റെ വീട്ടിലും ഹരിയാനയിലെ മറ്റും സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും തസ്‌ലിമിനെ പിടികൂടാനായില്ല. ഡൽഹിയിലെ ഝരോദ കലൻ പ്രദേശത്ത് ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ പിടികൂടുകയായിരുന്നു. ഓം പ്രകാശിന്റെ മൊബൈൽ ഫോണും ചില രേഖകളും കൊലയ്ക്ക് ഉപയോഗിച്ച കത്തിയും കണ്ടെത്തിയതായി ഡൽഹി പൊലീസ് ഉദ്യോഗസ്ഥൻ ആന്റോ അൽഫോൻസ് പറഞ്ഞു.

murder case crime
Advertisment