നാദാപുരത്ത് അമ്മ മകളെ ബക്കറ്റില്‍ മുക്കി കൊന്നു

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Wednesday, May 16, 2018

കോഴിക്കോട്: നാദാപുരത്ത് അമ്മ മകളെ ബക്കറ്റില്‍ മുക്കി കൊന്നു. നാദാപുരം സ്വദേശി സഫൂറയാണ് നാല് വയസുകാരിയായ മകളെ കൊന്നത്. ഒന്നര വയസ്സുള്ള രണ്ടാമത്തെ കുഞ്ഞിനെയും കൊല്ലാന്‍ ശ്രമിച്ചു. കുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലക്ക് ശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. സഫൂറയുടെ നിലയും ഗുരുതരമാണ്.

കുടുംബ വഴക്കാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു സഫൂറയുടെ തീരുമാനമെന്ന് പൊലീസ് വ്യക്തമാക്കി. സഫൂറയുടെ ഭര്‍ത്താവ് വിദേശത്താണ്.

×