Advertisment

ബ്രാഞ്ച് തുറന്നാല്‍ മുട്ടിലിഴഞ്ഞു വീട്ടില്‍ പോകേണ്ടി വരും... ഓണം കാണില്ല...മുത്തൂറ്റ് ശാഖ മാനേജര്‍ക്ക് നേരെ സിഐടിയു നേതാവിന്റെ ഭീഷണി

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

ആലപ്പുഴ: മുത്തൂറ്റ് ശാഖ മാനേജര്‍ക്ക് നേരെ സിഐടിയു നേതാവിന്റെ ഭീഷണി. ആലപ്പുഴ പുന്നപ്ര ബ്രാഞ്ച് മാനേജരെയാണ് സിഐടിയു ആലപ്പുഴ സൗത്ത് ഏരിയ സെക്രട്ടറി പി പി പവനന്‍ ഫോണിലൂടെ ഭീഷണിപെടുത്തിയത്.

Advertisment

publive-image

ഇനിയും ബ്രാഞ്ച് തുറന്നാല്‍ മുട്ടിലിഴഞ്ഞു വീട്ടില്‍ പോകേണ്ടി വരുമെന്നും ഓണം കാണില്ലെന്നുമായിരുന്നു നേതാവിന്റെ ഭീഷണി.

കൈനകരി സ്വദേശിയാണെന്ന് അറിയാമെന്നും സംഘടന കൃത്യമായി ലക്ഷ്യം വെച്ചിട്ടുണ്ടെന്നും നേതാവ് മാനേജറോട് പറയുന്നുണ്ട്. പാര്‍ട്ടി ജില്ലാ സെക്രട്ടറി അംഗവും മത്സ്യഫെഡ് ചെയര്‍മാനുമായ പി പി ചിത്തരഞ്ചന്റെ സഹോദരനാണ് പവനന്‍.

കഴിഞ്ഞ വെള്ളിയാഴ്ച പുന്നപ്രയിലെ മുത്തൂറ്റ് ബ്രാഞ്ച് തുറക്കുന്നതിനെ ചൊല്ലി ജീവനക്കാരും ഇടപാടുകാരും തര്‍ക്കമുണ്ടായിരുന്നു. പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. അന്ന് ഇടപാടുകാരുടെ ആവശ്യപ്രകാരം ബ്രാഞ്ച് തുറന്നു പ്രവര്‍ത്തിക്കാന്‍ പോലീസ് അനുമതി നല്‍കി. ഇതിനു പിന്നാലെ ശനിയാഴ്ച മാനേജര്‍ എത്തി ബാങ്ക് തുറന്നതോടെയാണ് സിഐറ്റിയു നേതാവ് പ്രകോപിതനായത്.

Advertisment