Advertisment

കല്‍പ്പറ്റയില്‍ മല്‍സരിക്കാന്‍ സമ്മര്‍ദമുണ്ടെന്ന് എം.വി. ശ്രേയാംസ്കുമാര്‍

New Update

കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ മല്‍സരിക്കാന്‍ സമ്മര്‍ദമുണ്ടെന്ന് എല്‍ജെഡി സംസ്ഥാന പ്രസിഡന്‍റ് എം.വി. ശ്രേയാംസ്കുമാര്‍. തിരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കാനുള്ള തന്‍റെ തീരുമാനം പാര്‍ട്ടിയിലെ മറ്റുനേതാക്കള്‍ മാതൃകയാക്കുമെന്നാണ് പ്രതീക്ഷയെന്നും ശ്രേയാംസ്കുമാര്‍ പറഞ്ഞു. എല്‍ജെഡിക്ക് കിട്ടിയ മൂന്നു സീറ്റുകളില്‍ ഒരാഴ്ച്ചയ്ക്കകം സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കും.

Advertisment

publive-image

കല്‍പ്പറ്റയില്‍ നിന്ന് രണ്ട് തവണ നിയമസഭയില്‍ എത്തിയിട്ടുണ്ട് എം.വി. ശ്രേയാംസ്കുമാര്‍. 2006ലും 2011ലും. ഒരിക്കല്‍ കൂടി അവിടെ നിന്ന് മല്‍സരിക്കാന്‍ സമ്മര്‍ദമുണ്ടെങ്കിലും മാറി നില്‍ക്കാനാണ് തീരുമാനം. വയനാട് ജില്ലാകമ്മറ്റി ഏകകണ്ഠമായി ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.

 

mv shreyams kumar
Advertisment