Advertisment

വിദ്യാര്‍ത്ഥികളെ കയറ്റിയില്ലെങ്കില്‍ ബസുടമക്കെതിരെ നടപടി; പരിശോധന കര്‍ശനമാക്കി എംവിഡിയും പൊലീസും

author-image
Charlie
Updated On
New Update

publive-image

എറണാകുളം: വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റിയില്ലെങ്കില്‍ ബസുടമക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. വിദ്യാര്‍ഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കാന്‍ പൊലീസും മോട്ടോര‍ വാഹന് വകുപ്പും ബസുകളിലെ പരിശോധന കര്‍ശനമാക്കി. വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കാതിരിക്കുക, സീറ്റിലിരിക്കാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ പരാതികള്‍ വര്‍ധിച്ചത് കണക്കിലെടുത്താണ് നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനിച്ചത്.

ബസില്‍ നിന്നും മോശം സംഭവങ്ങളുണ്ടായാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരാതി നല്‍കാമെന്നും അധികൃതര്‍ വ്യക്തമാക്കി. സ്റ്റോപ്പില്‍ വിദ്യാര്‍ഥികളെ കണ്ടാല്‍ ഇവര്‍ ഡബിള്‍ ബെല്ലടിച്ച്‌ പോവുക, ബസില്‍ കയറ്റാതിരിക്കുക, ബസില്‍ കയറിയാല്‍ മോശമായി പെരുമാറുക, കണ്‍സെഷന്‍ ആവശ്യപ്പെടുമ്ബോള്‍ അപമാനിക്കുക, ശാരീരികമായി ഉപദ്രവിക്കുക എന്നീ സംഭവങ്ങളുണ്ടായാല്‍ വിദ്യാര്‍ഥികള്‍ മോട്ടോര്‍ വാഹന വകുപ്പിലോ പൊലീസിലോ പരാതി നല്‍കാം. പരാതി ലഭിച്ചാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.

ഇന്നലെ സിറ്റി പൊലീസ് നടത്തിയ പരിശോധനയില്‍ 25ഓളം ബസുകള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്. മാസ്‌ക് ധരിക്കാതെ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും പിഴ ചുമത്തി. ചിന്നക്കട ബസ് ബേ, ക്ലോക്ക് ടവര്‍, ഹൈസ്‌കൂള്‍ ജങ്ഷന്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന.

വിദ്യാര്‍ത്ഥികള്‍ക്ക് പരാതി നല്‍കാം,

വിദ്യാര്‍ത്ഥികളില്‍ നിന്ന് പരാതി ലഭിച്ചാല്‍ കേസ് ഫയല്‍ ചെയ്യും. ബസുടമകള്‍ക്ക് നേരെ പിഴ ചുമത്തല്‍, ഡ്രൈവറുടെ ലൈസന്‍സ് റദ്ദു ചെയ്യുന്ന നടപടി വരെ സ്വീകരിക്കും. പരാതി നല്‍കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് 8547639002 എന്ന നമ്ബറിലേക്ക് വിളിക്കാം.

Advertisment