Advertisment

പ്രവാസി വ്യവസായിയെ തട്ടിക്കോണ്ടുപോയ കേസില്‍ പുതിയ വെളിപ്പെടുത്തൽ: തട്ടിക്കോണ്ടുപോയത് ക്വട്ടേഷന്‍ സംഘമാണെന്നും ഖത്തറിലെ ബിസിനസ് പങ്കാളിക്ക് ഇതില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നു: താന്‍ ഒരാള്‍ക്കും പണം കടം കൊടുക്കാനില്ലെന്നും പ്രവാസി വ്യവസായി എം.ടി.കെ. അഹമ്മദ്

New Update

കോഴിക്കോട്: പ്രവാസി വ്യവസായിയെ തട്ടിക്കോണ്ടുപോയ കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍. നാദാപുരം തൂണേരിലെ എം.ടി.കെ. അഹമ്മദ് തന്നെ തട്ടിക്കോണ്ടുപോയത് ക്വട്ടേഷന്‍ സംഘമാണെന്നും ഖത്തറിലെ ബിസിനസ് പങ്കാളിക്ക് ഇതില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായും വെളിപ്പെടുത്തി. താന്‍ ഒരാള്‍ക്കും പണം കടം കൊടുക്കാനില്ലെന്നും അഹമ്മദ് പറഞ്ഞു.

Advertisment

publive-image

ശനിയാഴ്ചയാണ് ഒരു സംഘം അഹമ്മദിനെ തട്ടിക്കോണ്ടു പോകുന്നത്. നിസ്‌ക്കാരത്തിനായി പള്ളിയില്‍ പോകുന്നതിനിടെ ഇന്നോവ കാറിലെത്തിയ സംഘം അഹമ്മദിന്റെ സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തി കാറിനകത്തേക്കു കയറ്റുകയായിരുന്നു. കൈകാലുകള്‍ ബന്ധിച്ച നിലയില്‍ ഇയാളെ സംഘം തടവിലാക്കി. അവര്‍ പറയന്നപ്രകാരം ചിലര്‍ക്ക് സന്ദേശം അയക്കാന്‍ ആവശ്‌പ്പെട്ടതായും വ്യവസായി പറയുന്നു. ഇതിനു പിന്നാലെ ഇയാളെ മോചിപ്പിക്കണമെങ്കില്‍ ഒരു കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ട് ക്വട്ടേഷന്‍ സംഘത്തില്‍ നിന്ന് അഹമ്മദിന്റെ ബന്ധുക്കള്‍ക്ക് സന്ദേശവും ലഭിച്ചു.

'സംഘത്തിലുണ്ടായിരുന്നവര്‍ മുഖംമൂടി ധരിച്ചതിനാല്‍ ആരാണെന്ന് തിരിച്ചറിയാനായില്ല. തടവില്‍ പാര്‍പ്പിച്ച സ്ഥലത്തുനിന്ന് കുറേ ദൂരം വാഹനത്തില്‍ സഞ്ചരിച്ച ശേഷമാണ് രാമനാട്ടുകരയില്‍ ഉപേക്ഷിച്ചത്. ബോസ് വിടാന്‍ പറഞ്ഞെന്നും അതിനാല്‍ വിട്ടയക്കുകയാണെന്നും പറഞ്ഞു. അഞ്ഞൂറ് രൂപയും കൈയില്‍ തന്നു'- ഇത്രയുമാണ് അഹമ്മദ് തട്ടിക്കോണ്ടുപോയത് സംബന്ധിച്ച്‌ നല്‍കുന്ന വിവരങ്ങള്‍.

അഹമ്മദിന്റഎ കുടുംബം നല്‍കിയ പരാതിയില്‍ പോലീസ് നേരത്തെതന്നെ അന്വേഷണം ആരംഭിച്ചിരുന്നു. ഇയാള്‍ തിരികെയെത്തിയെങ്കിലും വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പോലീസ്.

Advertisment