Advertisment

നാഗ്പൂരില്‍ 13 വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം അയല്‍ക്കാരന്‍ മുള്‍ക്കാട്ടിലേക്കു വലിച്ചെറിഞ്ഞു

New Update

നാഗ്പൂര്‍: 13 വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം അയല്‍ക്കാരന്‍ മുള്‍ക്കാട്ടിലേക്കു വലിച്ചെറിഞ്ഞു.ആന്തരാവയവങ്ങള്‍ക്കേറ്റ പരിക്കേറ്റ ബാലികയെ വിദഗ്ധ ചികിത്സയ്ക്ക് നാഗ്പുര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി.

Advertisment

publive-image

ഭാരമുള്ള കല്ല് എറിഞ്ഞതിന്റെ പരുക്കുമുണ്ട്. ബേതുലിലെ സര്‍നിയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. പ്രതിയായ അയല്‍ക്കാരനെതിരെ കേസെടുത്തു.തിങ്കളാഴ്ച 5 മണിക്കു വീട്ടില്‍നിന്നിറങ്ങിയ കുട്ടി ഇരുട്ടു വീണിട്ടും കൃഷിയിടത്തില്‍ നിന്നു തിരികെയെത്താതിരുന്നതിനെ തുടര്‍ന്നു മാതാപിതാക്കള്‍ അന്വേഷിച്ചപ്പോഴാണു മുള്‍ച്ചെടിക്കൂട്ടത്തിനിടയില്‍ നിന്നു കരച്ചില്‍ കേട്ടത്.

കുട്ടിയെ പീഡിപ്പിച്ചു മുള്‍ക്കാട്ടിലെറിഞ്ഞശേഷം കല്ലെറിയുകയായിരുന്നു. അര്‍ധബോധാവസ്ഥയിലായിരുന്ന ബാലിക വിവരങ്ങള്‍ മാതാപിതാക്കളോടു പറഞ്ഞതിനാല്‍ പ്രതിയെ തിരിച്ചറിയാനായി.

nagpoor case
Advertisment