സാന്‍ജോസ് : നാഷണല്‍ ഹൈവേയിലൂടെ നഗ്നനായി സൈക്കിളോടിച്ച യുവാവിനെ അന്വേഷിച്ച് പൊലീസ്. ബുധനാഴ്ച രാവിലെ സാന്‍ജോസ് ദേശീയപാത 101 ലാണ് യുവാവ് നഗ്നനായി സൈക്കിള്‍ ഓടിച്ചത്. തിരക്കേറിയ സമയത്തായിരുന്നു യുവാവ് നഗ്നനായി സൈക്കിള്‍ സവാരി നടത്തിയത്. തിരക്കേറിയ റോഡില്‍ തലങ്ങും വിലങ്ങും ഓടിച്ചതോടെയാണ് മാറ്റ് യാത്രക്കാര്‍ പൊലീസില്‍ വിവരം അറിയിച്ചത്.
ആ സമയം മറ്റ് വാഹനത്തിലുണ്ടായിരുന്നവരാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയിയല്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍, പൊലീസ് എത്തുന്നതിന് മുമ്ബ് തന്നെ യുവാവ് അവിടെ നിന്നും രക്ഷപ്പെട്ടു. ദേശീയപാതയില്‍ അലക്ഷ്യമായി സൈക്കിളോടിക്കുകയും , നഗ്നപ്രദര്‍ശനം നടത്തിയതിനും എതിരെ ഇയാള്‍ക്കെതിരെ കേസ് എടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ക്ക് മാനസികാസ്വസ്ഥ്യം ഉണ്ടെന്ന് ഹൈവേ പൊലീസ് റിപ്പോര്‍ട്ട് ചെയ്തു.