Advertisment

ചാരക്കേസ് പുനഃരന്വേഷിക്കാന്‍ മുന്‍ പോലീസ് മേധാവി സെന്‍കുമാറിന് അമിത താല്‍പര്യമുണ്ടായിരുന്നു: നമ്പി നാരായണന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസ് പുനഃരന്വേഷിക്കാന്‍ മുന്‍ പോലീസ് മേധാവി ടിപി സെന്‍കുമാറിന് അമിതമായ താല്‍പര്യമുണ്ടായിരുന്നുവെന്നു നമ്പി നാരായണന്‍. അന്വേഷിക്കാന്‍ പൊലീസിന് അധികാരമില്ലെന്നു കോടതി ചൂണ്ടിക്കാട്ടിയിട്ടും സെന്‍കുമാര്‍ കേസുമായി മുന്നോട്ടുപോയി. സെന്‍കുമാര്‍ എതിര്‍കക്ഷിയായ നഷ്ടപരിഹാരക്കേസുമായി മുന്നോട്ടുപോകുമെന്നും നമ്പി നാരായണന്‍ പറഞ്ഞു.

publive-image

മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേശകനും മുന്‍ ഡിജിപിയുമായ രമണ്‍ ശ്രീവാസ്തവ അഴിമതിക്കാരനാണെന്നു സിപിഎം നേതാവ് എംഎം ലോറന്‍സ് സംവാദത്തില്‍ വിമര്‍ശിച്ചു. ഒരു ഭൂമി ഇടപാടില്‍ രമണ്‍ ശ്രീവാസ്തവ അനധികൃതമായി ഇടപെട്ടതു തനിക്കു നേരിട്ടറിയാം. ഇടതുപക്ഷത്തെ നേതാക്കളെപ്പോലും പറ്റിക്കാന്‍ കഴിയുന്നയാളാണു ശ്രീവാസ്തവ.

Advertisment