Advertisment

ചന്ദ്രനിൽ സൂര്യപ്രകാശം തട്ടുന്ന ഭാഗത്ത് ജലമുണ്ടെന്ന് നാസ കണ്ടെത്തി, സ്ഥിരീകരിച്ചത് ബോയിങ് വിമാനത്തിലെ ‘സോഫിയ’  

New Update

ചന്ദ്രോപരിതലത്തിൽ ജലത്തിന്റെ സാന്നിധ്യമുണ്ടെന്ന കണ്ടെത്തലുമായി നാസയുടെ സ്ട്രാറ്റോസ്ഫെറിക് ഒബ്സർവേറ്ററി ഫോർ ഇൻഫ്രാറെഡ് അസ്ട്രോണമി (സോഫിയ). ഇതാദ്യമായാണ് സോഫിയ ചന്ദ്രനിൽ സൂര്യപ്രകാശം തട്ടുന്ന ഭാഗത്ത് ജലമുണ്ടെന്ന് സ്ഥിരീകരിക്കുന്നത്.

Advertisment

publive-image

ഈ കണ്ടെത്തൽ സൂചിപ്പിക്കുന്നത് ചന്ദ്രോപരിതലത്തിലുടനീളം ജലത്തിന്റെ സാന്നിധ്യം കണ്ടേക്കാമെന്നാണ്. മാത്രമല്ല ചന്ദ്രോപരിതലത്തിൽ തണുത്തതും നിഴലുള്ളതുമായ സ്ഥലങ്ങളിൽ മാത്രമായിരിക്കില്ല ജലമുള്ളതെന്നാണ് ഇതിൽ നിന്നു വ്യക്തമാകുന്നത്.

ചന്ദ്രന്റെ തെക്കൻ അർദ്ധഗോളത്തിൽ സ്ഥിതിചെയ്യുന്ന, ഭൂമിയിൽ നിന്ന് ദൃശ്യമാകുന്ന ഏറ്റവും വലിയ ഗർത്തങ്ങളിലൊന്നായ ക്ലാവിയസിലാണ് ജല തന്മാത്രകളെ (H2O) സോഫിയ കണ്ടെത്തിയത്. ചന്ദ്രന്റെ ഉപരിതലത്തെക്കുറിച്ചുള്ള നേരത്തെയുള്ള നിരീക്ഷണങ്ങളിൽ ഹൈഡ്രജൻ കണ്ടെത്തിയിരുന്നു.

എന്നാൽ ജലവും അതിന്റെ അടുത്ത രാസ ആപേക്ഷികവുമായ ഹൈഡ്രോക്സൈൽ (OH) തമ്മിൽ വേർതിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഭൂമിയോട് ഏറ്റവും അടുത്ത് കിടക്കുന്ന ചന്ദ്രനിൽ ജല സാന്നിധ്യം ഉണ്ടെന്നത് നിരവധി കണ്ടെത്തലുകൾക്ക് വഴിയൊരുക്കും.

nasa moon
Advertisment