Advertisment

നാസയുടെ അത്ഭുതനേട്ടം: ചൊവ്വയുടെ ആകാശത്ത് അമേരിക്കന്‍ ചോപ്പര്‍

New Update

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ ചൊവ്വയുടെ അന്തരീക്ഷത്തില്‍ ചെറിയ ഹെലികോപ്റ്റര്‍ വിജയകരമായി പറത്തി. ഇന്‍ജെനിറ്റി എന്ന് വിളിക്കപ്പെടുന്ന ചോപ്പര്‍ മൂന്നു മീറ്റര്‍ ഉയരത്തില്‍ ഒരു മിനിറ്റോളമാണ് അന്തരീക്ഷത്തില്‍ സഞ്ചരിച്ചത്.

Advertisment

publive-image

പറക്കലിനു ശേഷം അതു ലാന്‍ഡു ചെയ്തു. ചൊവ്വയിലെ പുതിയ ലോകത്തില്‍ ഹെലികോപ്റ്റര്‍ ആദ്യമായി പറത്തിയത് ആഘോഷിക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ വിദൂര നിയന്ത്രിതവുമായ ഒരു വിമാനത്തെ വിജയകരമായി പറത്താനായത് ശാസ്ത്രലോകത്തിലെ വന്‍ നേട്ടമാണ്.

ചൊവ്വയിലെ ഒരു ഉപഗ്രഹത്തിലൂടെയാണ് ഇതിന്റെ ചിത്രങ്ങള്‍ ഭൂമിയില്‍ ലഭിച്ചത്. ഹെലികോപ്റ്ററിന്റെ വീഡിയോയും ഭൂമിയിലേക്ക് തിരികെ അയച്ചു.

വിദൂര നിയന്ത്രണ സാങ്കേതികവിദ്യയുടെ വിജയമാണ് നാസയിലെ ഇതുവഴി പരീക്ഷിച്ചത്. 'മനുഷ്യര്‍ മറ്റൊരു ഗ്രഹത്തില്‍ ഒരു റോട്ടര്‍ക്രാഫ്റ്റ് പറത്തിയിട്ടുണ്ടെന്ന് ഞങ്ങള്‍ക്ക് ഇപ്പോള്‍ പറയാന്‍ കഴിയും.നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ പ്രോജക്ട് മാനേജര്‍ മിമി ആംഗ് പറഞ്ഞു.

'ചൊവ്വയില്‍ ആദ്യമായി വിമാനം പറത്തുന്ന 'റൈറ്റ് ബ്രദേഴ്സ് നിമിഷ' ത്തെക്കുറിച്ച് ഞങ്ങള്‍ വളരെക്കാലമായി സംസാരിക്കുന്നു, ഇവിടെ ഇപ്പോള്‍ ഇതു സംഭവിച്ചിരിക്കുന്നു. ആഹ്‌ളാദത്തില്‍ അവര്‍ തുടര്‍ന്നു.

nasa
Advertisment