Advertisment

നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഹ്യുമാനിറ്റേറിയൻ ഫെഡറേഷൻ 'ബിഗ് സല്യൂട്ട് ഫോർ കമ്മിറ്റ്മെൻ്റ് ' ആദരവ് നല്കി

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശൂർ:അന്താരാഷ്‌ട്ര സംഘടനകളുടെ അഫിലിയേഷനോടു കൂടി ഇന്ത്യയിലുടനീളം പ്രവർത്തിച്ചു വരുന്ന നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഹ്യുമാനിറ്റേറിയൻ ഫെഡറേഷൻ (NHRF) കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച സേവനം കാഴ്ചവെച്ചവരെ ആദരിക്കുന്നു. 'ബിഗ് സല്യൂട്ട് ഫോർ കമ്മിറ്റ്മെൻ്റ് 'എന്ന പദ്ധതിക്ക് തുടക്കമായതായി ചെയർമാൻ ഷഫീഖ് ഷാഹുൽ ഹമീദ് അറിയിച്ചു.

Advertisment

publive-image

ആരംഭ ഘട്ടത്തിൽ സർക്കാർ ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് ആണ് ആദരിക്കുന്നത്.തുടർന്ന് കോവിഡ് വ്യാപന പ്രതിരോധരംഗത്ത് നില്ക്കുന്ന ആരോഗ്യ പ്രവർത്തകരെയും സാമൂഹ്യ സേവന രംഗത്ത് നില്ക്കുന്ന ശ്രദ്ധേധേയമായ വാളണ്ടിയേഴ്സിനെയും ആദരിക്കും.

തൃശൂർ ജില്ലാ കളക്ടർ ഷാനവാസ് ഐ.എ.എസിന് ആദ്യ ആദരവ് നല്കി.എൻ എച്ച് ആർ എഫ് ന്റെ ഈ ആദരം തൃശൂർ കോർഡിനേറ്റർ ഡോക്ടർ ഷഫ്‌ന അസീസും , മെമ്പറന്മാരായ ഷെഹ , ഇഷാന എന്നിവർ എന്നിവർ ചേർന്ന് കളക്ടർക്ക് കൈമാറി.

national human
Advertisment