Advertisment

അംബാനിയുടെ മകളുടെ വിവാഹ മാമാങ്കത്തിന് ആയിരംകോടി ആഘോഷിച്ചതിന് നാട്ടുകാര്‍ക്കെന്ത് ? അച്ചാദിന്‍ അവര്‍ക്കുള്ളതല്ലേ ? ഒരു ദിവസം 30 പൈസ ഇന്ധന വില കയറ്റിയാല്‍ ആയിരംകോടിക്ക് മുകളില്‍ ഇനിയും മാമാങ്കമാകാം !

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ:  ബ്രിട്ടീഷ് രാജകുടുംബത്തിന് പോലും സാധ്യമല്ലാത്ത വിധം ആയിരംകോടി മുടക്കി മുകേഷ് അംബാനി മുടക്കിയതാണ്‌ ഈയാഴ്ച സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. അംബാനിക്ക് പണമുണ്ടെങ്കില്‍ അതുപയോഗിച്ച് എന്തും ചെയ്യാനും അവകാശമുണ്ട്.

Advertisment

പക്ഷേ, ഈ ക്ഷാമകാലത്ത് ഇത്രമാത്ര൦ പണം ധൂര്‍ത്തടിക്കാനായി ഉപയോഗിക്കാന്‍ മാത്രം ധാരാളിത്തം അംബാനിക്ക് എങ്ങനെ ഉണ്ടായി എന്നതാണ് ചര്‍ച്ചയായത്.

publive-image

ഇന്ദന വിലയായും റാഫേലായും മാറ്റ്‌ പ്രതിരോധകരാറുകളായുമൊക്കെ അംബാനി കുടുംബങ്ങളിലേക്ക് (അദാനിയെ മാറ്റി നിര്‍ത്തുന്നില്ല) ഒഴുകുന്ന കോടികളുടെ കാര്യമാണ് ജനം ചര്‍ച്ച ചെയ്തത്.

ഇന്ത്യ പോലെ ലോകത്ത് ഏറ്റവും വലിയ വിപണിയായ ഒരു രാജ്യത്ത് ഓരോ ഉത്പന്നത്തിനും എന്ത് നികുതി വേണം, എന്ത് വില നിശ്ചയിക്കണം, എന്ത് ഇറക്കുമതി ചെയ്യണം, എന്ത് കയറ്റുമതി ചെയ്യണം എന്നൊക്കെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉള്ളപ്പോള്‍ പിന്നെ പണത്തിനാണോ പഞ്ഞം ?

publive-image

148 ഡോളര്‍ ബാരലിന് ക്രൂഡ് ഓയില്‍ വില ഉണ്ടായിരുന്നപ്പോള്‍ ഡോ. മന്‍മോഹന്‍സിംഗ് പെട്രോള്‍ വില 76 കടക്കാതെ പിടിച്ചു നിര്‍ത്തി. പക്ഷേ ബാരലിന് 75 ഡോളര്‍ വില മാത്രമുള്ളപ്പോള്‍ ഇന്ധനവില 85 കടത്തി മോഡി സര്‍ക്കാര്‍ ദാക്ഷണ്യം കാണിച്ചത് ആരോടാണ് ? രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ റിഫൈനറിയായ റിലയന്‍സ് പെട്രോളിയത്തോട്?

publive-image

ക്രൂഡ് ഓയില്‍ വില അടിക്കടി താഴ്ന്നു വന്നു പെട്രോള്‍ വില താഴ്ത്താതെ നിര്‍വാഹമില്ലെന്ന് വന്നപ്പോള്‍ ഓയില്‍ കമ്പനികള്‍ വില താഴ്ത്തി.  അപ്പോള്‍ പകരം എക്സൈസ് തീരുവ ഉയര്‍ത്തി മോഡി സര്‍ക്കാര്‍ ഇന്ധന വില താഴാതെ പിടിച്ചുനിര്‍ത്തി. ജനത്തെ പിഴിഞ്ഞാലും അംബാനിക്ക് ഒരു ദോഷവും വരാതെ കാത്ത് സൂക്ഷിച്ചത് കേന്ദ്ര സര്‍ക്കാരാണ്.

പ്രതിരോധ മേഖലയില്‍ സ്വകാര്യ കമ്പനികള്‍ക്ക് സര്‍ക്കാര്‍ അവസരങ്ങള്‍ നല്‍കിയിരുന്ന ചരിത്രം സ്വതന്ത്ര ഇന്ത്യയിലില്ല. മോഡി സര്‍ക്കാരില്‍ ആ ചരിത്രവും തിരുത്തപ്പെട്ടു; അംബാനിക്ക് വേണ്ടി. സ്വന്തമായി ഇന്നേവരെ ഒരു ബിസിനസും ചെയ്ത് ലാഭം ഉണ്ടാക്കാന്‍ കഴിയാതിരുന്ന അനില്‍ അംബാനി എന്ന മുതലാളിയെ തകരാതെ പിടിച്ചു നിര്‍ത്തേണ്ടത് രാജ്യത്തിന്റെ ആവശ്യമായിരുന്നു.

publive-image

അങ്ങനെയൊക്കെ ഈ കുടുംബത്തിന് പണയം വയ്ക്കാന്‍ ഒരു രാജ്യത്തിന്‍റെ ഖജനാവ് തന്നെ കയ്യിലുള്ളപ്പോള്‍ പിന്നെ എന്തുകൊണ്ട് ഒരു വിവാഹത്തിന് ആയിരം കോടി പൊടിച്ചുകൂടാ ?

ഒരു ദിവസം ഒരു ലിറ്റര്‍ ഇന്ധനത്തിന് 30 പൈസ കൂട്ടിക്കൊടുത്താല്‍ ഒരു ദിവസം മതി ഈ വിവാഹം നടത്താന്‍. അടുത്ത കുട്ടിയുടെ വിവാഹത്തിന് ഇതില്‍ കൂടുതല്‍ മുടക്ക് ഉണ്ടാകും എന്നുറപ്പ്.

publive-image

ഒരു എഫ് ബി പോസ്റ്റ്‌ ചുവടെ;

സഹോദരി #ഇഷാഅംബാനി, വിവാഹ മംഗളാശംസകൾ..

ദീർഘസുമംഗലീഭവ !!

ആയിരം കോടി ചിലവാക്കിയാണ് അച്ഛൻ അംബാനി നിന്നെ മണിയറയിലേക്കെത്തിച്ചതെന്ന് അറിഞ്ഞതിൽ ഞങ്ങൾ ആങ്ങളമാർക്ക് ഏറെ സന്തോഷമുണ്ട്..

കാരണം ഇന്ത്യയിലെ ഓരോ മനുഷ്യരുടെയും സംഭാവനയാണ് ആ മണിയറ പ്രവേശനം..

പെട്രോൾ, ഡീസൽ, ഗ്യാസ് എന്നിങ്ങനെയുള്ള അവശ്യ സാധനങ്ങൾക്ക് വിലകയറുമ്പോഴൊക്കെ ഞങ്ങൾക്ക് അത് വലിയ ബുദ്ധിമുട്ടായി തോന്നാതിരുന്നതും നിന്നെ കെട്ടിച്ചയക്കാനുള്ള ചിലവിലേക്കുള്ളത് ആണെന്ന് കൂടി ഓർത്തിട്ടായിരുന്നു..

അമിത വില നൽകലിലൂടെ ഞങ്ങൾ സാധാരണക്കാർ നിന്റെ അച്ഛനും കൂട്ടർക്കും ഞങ്ങളുടെ പൊന്നു പെങ്ങളുടെ വിവാഹത്തിൽ ഒരു കുറവുമുണ്ടാകരുത് എന്ന് കാണിച്ച ശാഠ്യമായിരുന്നു.. .

ഒരാഴ്ചയായി നീണ്ടു നിന്ന ചടങ്ങുകൾ മുഴുവൻ, വെയിലത്ത് പണിയെടുക്കുന്നതിനിടയിലും ഞങ്ങൾ സാകൂതം, പ്രാർത്ഥനയോടെ വീക്ഷിക്കുന്നുണ്ടായിരുന്നു.

publive-image

സ്വർണ നാണയം ചേർത്ത് വെച്ച ക്ഷണക്കത്ത് കണ്ട അന്ന് മുതൽക്ക് തുടങ്ങിയ കൗതുകവും കരുതലുമാണ് ഇന്നലെ വരെ നിലനിർത്തിയത്. നീ വിവാഹത്തിന് ഉടുത്ത ആടയാഭരണങ്ങളിൽ ഇന്നാട്ടിലെ പട്ടിണിക്കാരന്റെ വിയർപ്പിന്റെ മണമുണ്ടെന്ന് ഓർമയുണ്ടാകുമല്ലൊ !

കുതിരപ്പുറത്തിറങ്ങിയ നിന്നെയും വരനെയും നേരിട്ട് ആശിർവദിക്കാനും, കുറച്ച് പൂക്കളെങ്കിലും നിങ്ങൾക്ക് സമ്മാനിക്കാനുമൊക്കെ ആഗ്രഹമുണ്ടായിരുന്നു..

പക്ഷെ, അന്നന്നത്തെ അന്നത്തിനായി പണിയെടുത്ത് ജീവിക്കുന്നതിനിടയിൽ എവിടെയാ കുട്ടീ, സമയം?

പക്ഷെ, ഈ ആഴ്ച, നാലര ലക്ഷത്തോളം വരുന്ന അച്ഛന്റെ ഗ്രാമ ഔട്ട് ലെറ്റുകളിലും ഇരുപതിനായിരത്തോളമുള്ള ടൗണിലെ കടകളിലും വെച്ച് ചില്ലറ സാധനം വാങ്ങി ചെലവാക്കിയ തുകയിൽ കുറച്ച്, നിനക്ക് വേണ്ടി ഒരുക്കിയ പൂക്കൾക്ക് കൂടിയ്ഖ്തായിരുന്നു എന്ന സന്തോഷത്തിലാണ് ഞങ്ങൾ..

ഇരുപത്തെട്ട് കോടി ചെലവാക്കിയ മെഗാ സംഗീത നിശ വല്ലാത്തൊരു 'മിസ്' ആയിപ്പോയി.. സാരമില്ല, അച്ഛന്റെ ഓഹരികളുള്ള ഏതെങ്കിലും ചാനലുകളിൽ അത് വരുന്നതിനായി ഇപ്പഴേ ഡിഷ്‌ ടിവിക്ക് റിക്വസ്റ്റ് അയച്ചിട്ടുണ്ട്..

സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളുമൊക്കെ പങ്കെടുത്ത് ധാന്യമാക്കിയ നിന്റെ മിന്നുകെട്ടിന് ഇനിയെന്ത് ആർഭാടമാണ് വേണ്ടത്? ജ്യേഷ്ട സഹോദരരെ പോലെ ഞങ്ങൾ ദൂരെയിരുന്നു നിന്റെ അച്ഛൻ നിന്നെ കൈപിടിച്ച് കൊടുത്തത്, മാധ്യമക്കാര് നൽകിയ ചിത്രങ്ങളും മറ്റും കണ്ട് ഹർഷപുളകിതയായിരിക്കെയാണ്...

നൂറുക്കണക്കിന് വിമാനങ്ങൾ വന്നും പോയുമിരുന്നു എന്ന വാർത്തയും കണ്ട് ഏറെ സന്തോഷം തോന്നി. വല്ലാത്ത ആത്മ സന്തോഷവും.

Advertisment