Advertisment

ശബരിമല യുവതീ പ്രവേശന വിധി: ബിന്ദു അമ്മിണിയുടെ ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കും

New Update

ന്യൂഡല്‍ഹി:  ശബരിമലയിലെ യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജി അടുത്ത ആഴ്ച സുപ്രീംകോടതി പരിഗണിക്കും.

Advertisment

ശബരിമല ദര്‍ശനം നടത്താന്‍ ആഗ്രിക്കുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കണമെന്നും സ്ത്രീകളുടെ പ്രായം പരിശോധിക്കുന്ന പോലീസ് നടപടി നിര്‍ത്തണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

publive-image

അഞ്ച് കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ബിന്ദു അമ്മിണി സുപ്രീം കോടതിയെ സമീപിച്ചത്. പ്രായ, മത ഭേദം ഇല്ലാതെ എല്ലാ സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കാനും ശബരിമലയില്‍ പോകാന്‍ വരുന്ന യുവതികള്‍ക്ക് എല്ലാ സുരക്ഷയും നല്‍കാനും സര്‍ക്കാരിന് നിര്‍ദേശം നല്‍കണം. യുവതി പ്രവേശനം അനുവദിച്ച് കൊണ്ട് 2018-ല്‍ പുറപ്പടിവിച്ച വിധി മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കണം.

യുവതി പ്രവേശനം തടയുന്ന സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും വ്യക്തികള്‍ക്കുമെതിരേ ഉചിതമായ നടപടിക്ക് നിര്‍ദേശിക്കണം. ഈ അഞ്ച് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിന്ദു അമ്മിണി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ശബരിമലയില്‍ പ്രവേശനം വേണ്ട സ്ത്രീകള്‍ കോടതി ഉത്തരവുമായി വരണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന് കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കണമെന്നാണ് ബിന്ദു അമ്മിണിയുടെ ആവശ്യം.

Advertisment