Advertisment

ഇറക്കുമതിത്തീരുവ ഉയര്‍ത്തുന്നു, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കും വില ഉയരും

New Update

ന്യൂഡല്‍ഹി:  കളിപ്പാട്ടങ്ങള്‍, വസ്ത്രങ്ങള്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ എന്നിവയുടെ എല്ലാം വിലവര്‍ധനയ്ക്ക് വഴി ഒരുങ്ങുന്നു. അവശ്യ വസ്തുക്കള്‍ അല്ലാത്ത 350 ഉത്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതാണ് ഇന്ത്യന്‍ വിപണിയിലെ വിദേശ ഉത്പന്നങ്ങളുടെ വില വര്‍ധനയിലേക്ക് നയിക്കുക.

Advertisment

'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കരുത്ത് പകരുന്നതിന്റെ ഭാഗമായാണ് വിദേശ ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതിത്തീരുവ ഉയര്‍ത്താന്‍ സര്‍രക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

publive-image

ഇറക്കുമതിക്ക് നിയന്ത്രണം കൊണ്ടു വരുന്നതും കസ്റ്റംസ് തീരുവ ഉയര്‍ത്തുന്നതിന് കാരണമാണ്. ടെക്‌സ്‌റ്റൈല്‍സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി, വാണിജ്യ മന്ത്രാലയം തുടങ്ങിയവയോട് തീരുവ ഉയര്‍ത്തേണ്ട ഉത്പന്നങ്ങളുടെ പട്ടിക സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നടപടിയുടെ ഭാഗമായി പൊതുമേഖലാ കമ്പനികളില്‍നിന്നു വിവരങ്ങള്‍ തേടും.

കസ്റ്റംസ് തീരുവ ഉയര്‍ത്തുന്ന ഉത്പന്നങ്ങളുടെ പട്ടികയില്‍ ടിവി, മൊബൈല്‍ ഫോണ്‍ എന്നിവയെല്ലാം ഉള്‍പ്പെടും. ഇന്ത്യയുടെ വ്യാപാര കമ്മി ഉയരാന്‍ പ്രധാനകാരണം ഇറക്കുമതി വര്‍ധനയാണ്.

ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ വന്‍ ഇറക്കുമതി ഇതില്‍പ്പെടുന്നു. തീരുവ ഇല്ലാത്ത ഇലക്ട്രോണിക് ഉത്പന്ന ഇറക്കുമതി തടയുക കൂടെയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

Advertisment