Advertisment

കർണ്ണാടകയിൽ 'ഓപ്പറേഷൻ കമലയുടെ' സൃഷ്ടികളായ കോൺഗ്രസ് വിമതരെ വീണ്ടും മത്സരിപ്പിക്കുന്നതിനെതിരെ ബിജെപിയിൽ ഭിന്നത ! ഡി കെയുടെ അറസ്റ്റും ഒഖലിഗ സമുദായത്തിന്റെ നിലപാടും കോൺഗ്രസ് മുതലാക്കുമെന്ന് ഭയന്ന് ബിജെപി ! ഉപതെരഞ്ഞെടുപ്പ് തിരിച്ചടിച്ചാൽ യെദ്യൂരപ്പ വീണ്ടും നിലംപതിക്കും

author-image
കൈതയ്ക്കന്‍
Updated On
New Update

ബാംഗ്ലൂർ:  ഓപ്പറേഷൻ കമലയുടെ ഭാഗമായ വിമത കോൺഗ്രസ് എം എൽ എമാർക്ക് വീണ്ടും മത്സരിക്കുന്നതിൽ തടസമില്ലെന്ന് കോടതി വിധിച്ചതോടെ അയോഗ്യരാക്കപ്പെട്ടവരെ വീണ്ടും മത്സരിപ്പിക്കുന്നതിൽ ബി ജെ പിയിൽ ആശയക്കുഴപ്പം.

Advertisment

കോടതി ഉത്തരവിൽ പോലും 'ഓപ്പറേഷൻ കമല' അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി എടുത്തുപറഞ്ഞതോടെ ഇവരെ വീണ്ടും മത്സരിപ്പിക്കുന്നത് തിരിച്ചടിയാകും എന്ന് വാദിക്കുന്നവർ ഏറെയാണ് ബി ജെ പിയിൽ. എന്നാൽ മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് ഇവരെ വീണ്ടും മത്സരിപ്പിക്കണമെന്ന കാര്യത്തിൽ നിർബന്ധവുമുണ്ട്.

publive-image

17 സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഡിസംബർ 5 നാണ്. നോമിനേഷൻ സമർപ്പിക്കാനുള്ള തീയതി അവസാനിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് ഓപ്പറേഷൻ കമലയുടെ സൃഷ്ടികളായ മുൻ എം എൽ എമാർക്ക് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോടതി അനുമതി നൽകിയിരിക്കുന്നത്.

ഇവരെ അയോഗ്യരാക്കിയ സ്പീക്കറുടെ ഉത്തരവ് ശരിവച്ചുകൊണ്ടുള്ളതാണ് വിധി. അതിനാൽ തന്നെ കൂറുമാറി എത്തിയവരെ വീണ്ടും മത്സരിപ്പിക്കുന്നത് തിരിച്ചടിയാകുമെന്ന വാദമാണ് ബി ജെ പിയിലെ ഭൂരിഭാഗവും മുന്നോട്ടു വയ്ക്കുന്നത്.

17 സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ 12 സീറ്റുകളിലെങ്കിലും വിജയിച്ചില്ലെങ്കിൽ സർക്കാർ താഴെ വീഴും. 5 സീറ്റുകളുടെ ഭൂരിപക്ഷമാണ് സർക്കാരിനുള്ളത്. 17 ൽ 17 ഉം കോൺഗ്രസ് - ജെ ഡി എസ് എംഎൽഎമാർ വിജയിച്ച സീറ്റുകളുമാണ്.

മാത്രമല്ല, മുതിർന്ന കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ ഐ ടി വിഭാഗം അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തിനുശേഷം കർണ്ണാടകയിലെ ജനവികാരം ബി ജെ പിയ്ക്കെതിരാണ്.

മടങ്ങിയെത്തിയ ഡി കെ ശിവകുമാർ കൂടുതൽ കരുത്തനാണ്. പാർട്ടിയെ ചതിച്ച എം എൽ എമാരെ വീണ്ടും വിജയിക്കാൻ അനുവദിക്കില്ലെന്ന് ഡി കെ വെല്ലുവിളിച്ചിട്ടുമുണ്ട്.

എന്നുമാത്രമല്ല, ഒഖലിഗ സമുദായവും ഡി കെയുടെ ജയിൽവാസത്തിനു ശേഷം ബി ജെ പിക്കെതിരെ കടുത്ത നിലപാടിലാണ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഭൂരിപക്ഷം മണ്ഡലങ്ങളിലും ഒഖലിഗ സമുദായത്തിന്റെ നിലപാട് നിർണ്ണായകമാണ്.

ഈ സാഹചര്യത്തിൽ തങ്ങളുടെ സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുക്കുന്നത് പ്രയാസകരമായിരിക്കില്ലെന്നാണ് കോൺഗ്രസിന്റെ വിശ്വാസം. ജെ ഡി എസിനെ കൂട്ടാതെ ഒറ്റയ്ക്ക് മത്സരിക്കുന്നതും ഗുണം ചെയ്യുമെന്ന് കോൺഗ്രസ് കരുതുന്നു. ഇതോടെ ആഴ്ചകൾക്ക് മുമ്പ് മാത്രം അധികാരത്തിലെത്തിയ മുഖ്യമന്ത്രി യെദൂരപ്പയുടെ സർക്കാർ വീണ്ടും നിലനിൽപ്പിന്റെ ഭീഷണി നേരിടുകയാണ്.

ഉപതെരഞ്ഞെടുപ്പിൽ 6 ലധികം സീറ്റുകൾ കോൺഗ്രസോ ജെ ഡി എസോ പിടിച്ചാൽ കർണ്ണാടക സർക്കാർ ത്രിശങ്കുവിലാകും. സർക്കാർ താഴെ വീഴാനും സാധ്യതയേറും. അതല്ലായെങ്കിൽ വീണ്ടും ഓപ്പറേഷൻ കമല അരങ്ങേറേണ്ടി വരും.

Advertisment