Advertisment

ശ്രീധരന്‍പിള്ളയുടെ നാവ് പിഴയ്ക്ക് വലിയ വില നല്‍കേണ്ടി വന്നു ? പിള്ളയ്ക്ക് പകരം കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനാകും ! ജനറല്‍ സെക്രട്ടറിമാരിലും വലിയ മാറ്റം 

New Update

ഡല്‍ഹി:  ലോക്സഭാ തെരഞ്ഞെടുപ്പില്‍ അനുകൂല സാഹചര്യവും സുവര്‍ണ്ണാവസരങ്ങളും വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വന്‍ പരാജയം ഏറ്റുവാങ്ങിയ ബി ജെ പി സംസ്ഥാന ഘടകത്തില്‍ വന്‍ അഴിച്ചുപണിക്കൊരുങ്ങി ദേശീയ നേതൃത്വം.

Advertisment

സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി പദവികളില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണിയാണ് ലക്‌ഷ്യം വയ്ക്കുന്നത്. കെ സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചെക്കും. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ആര്‍ എസ് എസ് പിന്തുണയുള്ള പുതുമുഖങ്ങള്‍ കൂടുതലായി കടന്നുവരാനുള്ള സാധ്യത ഏറെയാണ്‌.

publive-image

നിലവിലെ സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയ്ക്ക് പുതിയ ചുമതലകള്‍ ഉടന്‍ നല്‍കിയേക്കില്ല. അതേസമയം, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ 65 ശതമാനത്തോളം വോട്ടുകള്‍ കൂടുതലായി സമാഹരിക്കാന്‍ കഴിഞ്ഞത് കേരളത്തില്‍ ബി ജെ പിയ്ക്ക് വലിയ സാദ്ധ്യതകളാണുള്ളതെന്നതിന് തെളിവായി ദേശീയ നേതൃത്വം കാണുന്നു. ഈ വോട്ട് വിഹിതം 45 ലക്ഷമാക്കാനായാല്‍ ലോക്സഭയില്‍ അക്കൌണ്ട് തുറക്കാനാകുമെന്നാണ് വിലയിരുത്തല്‍.

അതേസമയം, കേരളത്തില്‍ വോട്ട് വിഹിതത്തില്‍ വര്‍ധനവ്‌ നേടിയതില്‍ ദേശീയ നേതൃത്വം അഭിനന്ദനം അറിയിച്ചെന്ന പി എസ് ശ്രീധരന്‍ പിള്ളയുടെ അവകാശവാദം മിനിട്ടുകള്‍ക്കുള്ളില്‍ ദേശീയ നേതൃത്വം തള്ളിക്കളഞ്ഞു.

ശബരിമല വിവാദ സമയത്തും തെരഞ്ഞെടുപ്പ് സമയത്തും വേണ്ടത്ര ആലോചനയില്ലാതെ ശ്രീധരന്‍ പിള്ള നടത്തിയ പല  പ്രസ്താവനകളും പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയതായാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കേന്ദ്രമന്ത്രിസഭാ രൂപീകരണത്തിനുശേഷം അധികം താമസിയാതെ തന്നെ കേരളത്തിലെ കാര്യത്തിലും നടപടി ഉണ്ടായേക്കും !

loksabha ele 19 bjp
Advertisment