Advertisment

മരകട്ടിലില്‍ കിടക്കയില്ലാതെ 'ഉറക്കം' ! ഉറങ്ങാന്‍ പറ്റാതെ പി ചിദംബരം, ഭക്ഷണം സഹതടവുകാര്‍ക്കൊപ്പം ! മുന്‍ ആഭ്യന്തര മന്ത്രിയോട് ഒരു ദയയും കാണിക്കാതെ തീഹാര്‍ ജയിലധികൃതര്‍ !

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി:  മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന് ജയിലില്‍ ഒരു പ്രത്യേക സൗകര്യങ്ങളും അനുവദിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്.  ചിദംബരത്തിന് ജയിലില്‍ പ്രത്യേക സൌകര്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഉന്നതതല നിര്‍ദ്ദേശവും ജയിലധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നു പറയപ്പെടുന്നു. ഇതോടെ മറ്റ്‌ തടവുകാരെപ്പോലെയാണ് കഴിഞ്ഞ 3 ദിവസവും ചിദംബരം ഇവിടെ കഴിച്ചുകൂട്ടിയത്.

Advertisment

കിടക്കാന്‍ മരകട്ടില്‍ അനുവദിച്ചിട്ടുണ്ടെങ്കിലും കിടക്ക നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ചിദംബരത്തിന് കിടക്കയും പുതപ്പും അനുവദിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

publive-image

കഴിയ്ക്കാന്‍ പ്രത്യേക ഭക്ഷണം അനുവദിച്ചില്ല. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ഇഷ്ടഭക്ഷണം അനുവദിക്കണമെന്ന് ചിദംബരം ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, ഭക്ഷണം കഴിയ്ക്കാന്‍ ഇരുത്തുന്നതും മറ്റ്‌ തടവുകാര്‍ക്കൊപ്പമാണ്. ഒറ്റയ്ക്കിരിക്കാന്‍ അനുവദിക്കണമെന്ന് ചിദംബരം ആവശ്യപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല.

മുന്‍പ് തീഹാര്‍ ഉള്‍പ്പെടെയുള്ള ജയിലുകളുടെ ചുമതലയുണ്ടായിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നിട്ടും ജയില്‍ ജീവനക്കാരുടെ പെരുമാറ്റം പോലും അത്ര തൃപ്തികരമല്ലെന്നാണ് റിപ്പോര്‍ട്ട്. ഇനി കിടക്കാന്‍ കിടക്കയും പ്രത്യേക ഭക്ഷണവും മറ്റും ലഭിക്കണമെങ്കില്‍ മെഡിക്കല്‍ സംഘത്തിന്റെയൊ കോടതിയുടെയോ ഇടപെടല്‍ ഉണ്ടാകേണ്ടിവരുമെന്നതാണ് സ്ഥിതി. ഇതിനായി ചിദംബരത്തിന്റെ അഭിഭാഷകര്‍ നാളെ കോടതിയെ സമീപിച്ചേക്കും.

മുമ്പ് ഗുജറാത്ത് കലാപക്കേസില്‍ അന്ന് ഗുജറാത്ത് മന്ത്രിയായിരുന്ന അമിത് ഷായെ അറസ്റ്റ് ചെയ്ത് ഇതേ ജയിലില്‍ പ്രത്യേക സൌകര്യങ്ങളൊന്നുമില്ലാതെ കിടത്തിയത് ചിദംബരം ആഭ്യന്തര മന്ത്രി ആയിരുന്നപ്പോഴായിരുന്നു. അതിന് പ്രതികാരമാണ് ഇപ്പോള്‍ ചിദംബരത്തിന്റെ അറസ്റ്റും ജയില്‍ വാസവുമെന്ന് പറയുന്നു. ഇതോടെ കഴിഞ്ഞ 3 ദിവസമായി അദ്ദേഹം കാര്യമായി ഉറങ്ങിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Advertisment