Advertisment

രാഹുൽ ഗാന്ധി ജനുവരിയിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്. മോദിക്കെതിരെ നേർക്കുനേർ പോരിനൊരുങ്ങി രാഹുലിന്റെ രണ്ടാംവരവ് !

New Update

ഡൽഹി:  രാഹുൽഗാന്ധി എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിവരുന്നു. ജനുവരിയിൽ നടക്കുന്ന എ ഐ സി സി സ്‌പെഷ്യൽ സമ്മേളനത്തിൽ വച്ച് സോണിയാ ഗാന്ധിയിൽ നിന്നും രാഹുൽ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് ഉറപ്പായി.

Advertisment

നേരത്തെ ഡിസംബർ 30 ന് രാഹുൽ പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ചുമതല ഏൽക്കുന്ന തീയതിയും സ്ഥലവും മാറ്റിവയ്ക്കാൻ രാഹുൽ നിർദ്ദേശിക്കുകയായിരുന്നു എന്നാണു റിപ്പോർട്ടുകൾ.

publive-image

ഇതുപ്രകാരം എ ഐ സി സി സമ്മേളനം ജനുവരിയിൽ ചേരാനാണ് തീരുമാനം. തീയതിയും സ്ഥലവും ഉടൻ തന്നെ പ്രഖ്യാപിക്കാനാണ് സാധ്യത. പുതിയ സമ്മേളനത്തിന്റെ പ്രധാന അജണ്ടയും എ ഐ സി സി സ്ഥിരം അധ്യക്ഷനെ തിരഞ്ഞെടുക്കുകയെന്നതാണ്. സോണിയാ ഗാന്ധി നിലവിൽ താൽക്കാലിക അധ്യക്ഷ മാത്രമാണ്.

മാത്രമല്ല, പാർട്ടി ചുമതലയിലെത്തിയ സോണിയാ ഗാന്ധിയുടെ തിരക്കും യാത്രകളും അവരുടെ ആരോഗ്യത്തെ ബാധിക്കുമോ എന്ന ആശങ്ക ഗാന്ധി കുടുംബത്തിനുണ്ട്.

നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പിലെ തുടർച്ചയായ പരാജയങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുൽ സ്വയം പദവി ഒഴിയുകയായിരുന്നു. എന്നാൽ രാഹുലിന്റെ രാജി സ്വീകരിക്കാൻ പാർട്ടി തയാറായില്ല.

മാത്രമല്ല, നേതാക്കളുടെ ഭാഗത്ത് നിന്നും നിരന്തര സമ്മർദ്ദങ്ങളും ഉണ്ടായിട്ടും രാഹുൽ രാജി പിൻവലിക്കാൻ തയാറായില്ല. ഈ സാഹചര്യത്തിലായിരുന്നു സോണിയാ ഗാന്ധി താത്‌ക്കാലിക ചുമതല ഏറ്റെടുത്തത്.

മാസങ്ങൾക്ക് ശേഷം രാഹുൽ വീണ്ടും പാർട്ടിയുടെ അമരത്തെത്തി മോദി സർക്കാരിനെതിരെയുള്ള നേർക്കുനേർ പോരാട്ടം ഏറ്റെടുക്കുകയാണെന്ന റിപ്പോർട്ടുകളിൽ കോൺഗ്രസ് ക്യാംപുകൾ ആഹ്ളാദത്തിലാണ്.

Advertisment