Advertisment

പണിമുടക്ക് ദിനത്തില്‍ കടതുറക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം: പോത്തൻകോട് ഹോട്ടലിന് നേരെ വീണ്ടും ആക്രമണം

New Update

തിരുവനന്തപുരം: പണിമുടക്ക് ദിനത്തില്‍ കടതുറക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം പോത്തൻകോട് ഹോട്ടലിന് നേരെ വീണ്ടും ആക്രമണം. പോത്തൻകോട് ജഗ്ഷനിലുള്ള ദുബായ് ഹോട്ടലിന് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറിൽ ഹോട്ടലിന്‍റെ ഗ്ലാസ് ചില്ലുകൾ തകർന്നു.

publive-image

വൈകിട്ട് ഹോട്ടൽ തുറക്കുന്നതിനെ പണിമുടക്കനുകൂലികൾ എതിർത്തിരുന്നു. രാവിലെയും ഇവിടെ കട തുറക്കുന്നതിനെ ചൊല്ലി കടക്കാരനും സമരാനുകൂലികളും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. ഉച്ചക്ക് ശേഷം കട തുറക്കാനെത്തിയപ്പോള്‍ സമരാനുകൂലികൾ തടഞ്ഞു. പിന്നീട് പൊലീസ് എത്തി സമരാനുകൂലികളെ മാറ്റുകയായിരുന്നു.

Advertisment