കൊച്ചി: .ഇന്നു ചേർന്ന മന്ത്രിസഭ യോഗം കൊച്ചി നേവൽ എയർപോർട്ട് ചെറുവിമാനങ്ങളുടെ സെർവിസിന് വേണ്ടി തുറന്നു കൊടുക്കാൻ തീരുമാനിച്ചു .നെടുമ്പാശ്ശേരി വിമാനത്താവളം തുറക്കുന്നത് വരെയാണ് ഈ താത്കാലിക പരിഹാരം .നെടുമ്പാശ്ശേരി വിമാനത്താവളം വെള്ളപ്പൊക്കത്തെ തുടർന്ന് അടച്ചിരിക്കുന്നതിനാൽ ,നിലവിൽ വ്യോമയാന മാർഗങ്ങൾ കൊച്ചിയിൽ നിന്നു സാധ്യമാകാത്ത അവസ്ഥയായിരുന്നു.
നാളെ മുതൽ നേവൽ എയർപോർട്ട് പ്രവർത്തനം ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.വ്യോമയാന മാർഗം മുടങ്ങിയത് കൊണ്ടു നിരവധിയാളുകൾക്ക് ബാംഗ്ലൂർ എയർപോർട്ടിൽ ഇറങ്ങേണ്ടിയ അവസ്ഥയുണ്ടായിരുന്നു .നേവൽ എയർപോർട്ട് തുറക്കുന്നതുകൊണ്ട് നിരവധി യാത്രികർക്ക് വലിയ ഉപകാരമാകും .