Advertisment

ഒഡീഷ വിശാല സാമ്പത്തിക വളര്‍ച്ചയിലേക്ക് മാറി: മുഖ്യമന്ത്രി നവീന്‍ പട്‌നായിക്

New Update

publive-image

Advertisment

കൊച്ചി: സമ്പന്ന പ്രകൃതിവിഭവങ്ങളുടെ മൂല്യ വര്‍ധനവിലൂടെ സംസ്ഥാനത്തെ മാറ്റിയെടുക്കുകയും ശക്തമായ വ്യവസായ നയം സ്വീകരിക്കുകയും ചെയ്തതിലൂടെ രണ്ടു പതിറ്റാണ്ടിനിടെ ഒഡീഷ വിശാല സാമ്പത്തിക വളര്‍ച്ചയിലേക്കു മാറിയെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പറഞ്ഞു.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി)യുടെ 93ാമത് വാര്‍ഷിക പൊതുയോഗം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

publive-image

വിഷന്‍ 2030 പദ്ധതിയിലൂടെ സര്‍ക്കാര്‍ രണ്ടാംഘട്ട സാമ്പത്തിക വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും ഇതുവഴി സംസ്ഥാനത്ത് നിക്ഷേപങ്ങള്‍ക്ക് വലിയ അവസരമാണ് തുറക്കാന്‍ പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്ന ലോഹങ്ങളുടെ മൂല്യം 50 ശതമാനം വര്‍ധിപ്പിക്കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഭക്ഷ്യ സംസ്‌ക്കരണം, ലോഹ സംസ്‌ക്കരണം, ടെക്‌സ്റ്റൈല്‍സ്, ടൂറിസം, ഐടി തുടങ്ങി സുപ്രധാന മേഖലകളില്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ വിദഗ്ധ സംഘത്തെ നാമനിർദ്ദേശം ചെയ്യാനും മുഖ്യമന്ത്രി ഫിക്കിയോട് അഭ്യര്‍ത്ഥിച്ചു.

 

kochi news
Advertisment