Advertisment

എന്റെ കൂട്ടുകാര്‍ ഭീതിയിലാണ്; കായിക താരങ്ങളെ തൊടില്ലെന്നാണ് താലിബാന്‍ പറയുന്നത്; പക്ഷേ, എന്ത് സംഭവിക്കുമെന്ന് ആര്‍ക്കറിയാം! വെളിപ്പെടുത്തലുമായി അഫ്ഗാന്‍ ക്രിക്കറ്റ് താരം

New Update

publive-image

ജമൈക്ക: താലിബാന്‍ അധികാരം പിടിച്ചെടുത്തത് മുതല്‍ അഫ്ഗാനിസ്ഥാനിലെ കായികതാരങ്ങള്‍ ഭീതിയിലാണ് കഴിയുന്നതെന്ന് വെളിപ്പെടുത്തി അഫ്ഗാന്‍ ക്രിക്കറ്റ് താരം നവീന്‍ ഉള്‍ ഹഖ്. കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ ഭാഗമായി വെസ്റ്റ് ഇന്‍ഡീസിലാണ് നവീനുള്ളത്.

'എന്റെ കൂട്ടുകാരുടെ കണ്ണുകളില്‍ ഭീതിയുണ്ട്. അവര്‍ അയക്കുന്ന സന്ദേശങ്ങളിലും പേടിയുണ്ട്. കായിക താരങ്ങളെ തൊടില്ലെന്ന് താലിബാന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. പക്ഷേ, എന്ത് സംഭവിക്കുമെന്ന് ആര്‍ക്കറിയാം. അഫ്ഗാനിസ്ഥാനിൽനിന്ന് നല്ലൊരു വാർത്ത കേൾക്കണമെങ്കിൽ, ആളുകളെ സന്തോഷവാൻമാരായി കാണണമെങ്കിൽ അതിൽ ക്രിക്കറ്റിന് വലിയൊരു പങ്കുണ്ടെന്നതാണ് സത്യം'– നവീൻ ഉൾ ഹഖ് പറഞ്ഞു.

Afghanistan
Advertisment